20 വയസിന് മുന്‍പ് നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന് ജാതകത്തില്‍; സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധന പീഡനമെന്ന് കുടുംബം

User
0 0
Read Time:1 Minute, 52 Second

ആലപ്പുഴ: വള്ളികുന്നത്ത് പത്തൊന്‍പതുകാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം. സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

വിഷ്ണു ജോലി സ്ഥലത്തേക്കു മടങ്ങിയതോടെ അമ്മ മാനസികമായി പീഡിപ്പിച്ചെന്നാണ് സുചിത്രയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. വിവാഹത്തിന് സ്ത്രീധനമായി 51 പവനും കാറും നല്‍കി. 10 ലക്ഷം രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ട് വിവാഹ ശേഷം മകളെ മാനസികമായി പീഡിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം.

മകള്‍ക്ക് നല്‍കിയ സ്വര്‍ണം ഭര്‍തൃ വീട്ടുകാര്‍ പണയംവച്ചെന്നും അവര്‍ ആരോപിക്കുന്നു. കൊല്ലത്തെ വിസ്മയയുടെ മരണവാര്‍‌ത്തയറിഞ്ഞ് മകളെ വിളിച്ചപ്പോള്‍ താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയെന്നും സുചിത്രയുടെ മാതാപിതാക്കള്‍ പറയുന്നു. 20 വയസിനു മുന്‍പ് ന‌ടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന് ജാതകത്തില്‍ പറഞ്ഞതുകൊണ്ടാണ് പ്ലസ്ടൂ കഴിഞ്ഞയുടന്‍ കല്യാണം നടത്തിയതെന്നും ഒരു മാദ്ധ്യമത്തോട് കുടുംബം വെളിപ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസഫൈന്റെ പ്രതികരണം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം.എ ബേബി

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ പ്രത്യേക സാഹചര്യത്തില്‍ സമ്മര്‍ദത്തിന്റെ പുറത്ത് ഇത്തരത്തില്‍ പ്രതികരിച്ചതാകാമെന്നും അത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഎം പി.ബി അംഗം എം.എ.ബേബി. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ജോസഫൈന്‍ സ്വയം ന്യായീകരിച്ചില്ലെന്നും സ്വന്തം സ്ഥാനം ത്യജിച്ചുകൊണ്ട് നല്ലൊരു മാതൃകയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു സമൂഹം സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ കാണിക്കേണ്ട ശ്രദ്ധ, മാനുഷികത ഇതെല്ലാം അറിയാവുന്ന ആളാണ് ജോസഫൈന്‍. പ്രത്യേക സാഹചര്യത്തില്‍, എന്തൊക്കെയോ സമ്മര്‍ദ്ദത്തിന്റെ […]

You May Like

Subscribe US Now