70 ലക്ഷത്തിന്റെ മുതല്‍ ചവറ്റുകൂനയില്‍;മേയര്‍ കസേരയിലിരുന്ന് കളിച്ച്‌ നശിപ്പിക്കാനുള്ളതല്ല പൊതുമുതല്‍; ബിജെപി കൗണ്‍സിലര്‍

User
0 0
Read Time:5 Minute, 0 Second

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ സ്വന്തമായി വാങ്ങിയ രണ്ട് ഹിറ്റാച്ചികള്‍ ചവറ്റുകൂനയില്‍ തുരുമ്ബെടുത്ത് നശിക്കുകയാണെന്ന ആരോപണവുമായി ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത്. 70 ലക്ഷം മുടക്കിയാണ് ഹിറ്റാച്ചികള്‍ വാങ്ങിയത്. ഇവ ഗ്യാരേജില്‍ നന്നാക്കാനിട്ടിരിക്കുന്നു എന്നാണ് കിട്ടിയ വിവരം. എന്നാല്‍ അത് നുണയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എരുമക്കുഴിയിലെ ചവര്‍ കൂനകള്‍ക്കിടയിലാണ് ഹിറ്റാച്ചികള്‍ കണ്ടെത്തിയത്. തുരുമ്ബെടുപ്പിക്കുന്നത് എന്തിനാണെന്ന് പൊതുജനം കൂടി അറിയണം. തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡുകളില്‍ ഹിറ്റാച്ചി ആവശ്യം വന്നാല്‍ സാധാരണ ഉപയോഗിക്കുന്നത് ഈ രണ്ട് സ്വന്തം ഹിറ്റാച്ചികളാണ്. ഇത് ഇല്ലാത്തപക്ഷം ഹിറ്റാച്ചികള്‍ സ്വന്തമായുള്ള ചില സിപിഎം നേതാക്കളുടെ അടുത്ത് നിന്നും മണിക്കൂറിന് ആയിരങ്ങള്‍ വാടക നല്‍കി എടുക്കും. അപ്പോള്‍ ഹിറ്റാച്ചി എന്നെന്നേക്കും കേടായി കിടന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും ഹിറ്റാച്ചി വാടകയ്‌ക്കെടുത്തു എന്ന് കണക്കെഴുതി സിപിഎമ്മുകാരെ പരിപോഷിപ്പിക്കാമെന്നും അജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. പകല്‍ക്കൊള്ളയാണ് മേയറുടെ നേതൃത്വത്തില്‍ നഗരസഭയില്‍ അരങ്ങേറുന്നതെന്നും അജിത്ത് ആരോപിച്ചു.

കരമന അജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

70 ലക്ഷത്തിന്റെ ‘കുട്ടിക്കളി’.
തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്.. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ല..
അന്വേഷിക്കുംമ്ബോള്‍ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല എനിക്ക് ലഭിച്ചത്.. എവിടെ ചോദിച്ചാലും ആര്‍ക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിത്.
എന്തായാലും അതിന്റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി..കാരണം AKG center ലെ LKG കുട്ടികള്‍ക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച്‌ നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകള്‍.
അവസാനമായി കിട്ടിയ വിവരം രണ്ടും തകരാറിലായി ഗാരേജില്‍ നന്നാക്കാനിട്ടിരിക്കുന്നു എന്നാണ്. അത് നുണയാണെന്ന് മനസ്സിലായി. ഞാന്‍ വീണ്ടും അന്വേഷിച്ചു.
ഫോര്‍ട്ട് ഗ്യാരേജില്‍ അന്വേഷിച്ചു. അവിടെ ഇല്ല..
അങ്ങനെ ഇന്ന് അവ രണ്ടും ഞാന്‍ കണ്ടെത്തി. എരുമക്കുഴിയിലെ ചവര്‍ കൂനകള്‍ക്കിടയിലുണ്ട് രണ്ടും.
ഇതാണോ ഗ്യാരേജ്. !
ഇതിനെ ഇങ്ങനെയിട്ട് തുരുംമ്ബെടുപ്പിക്കുന്നത് എന്തിനാണെന്ന് പൊതുജനം കൂടി അറിയണം.
അതായത് തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡുകളില്‍ ഹിറ്റാച്ചി ആവശ്യം വന്നാല്‍ സാധാരണ ഉപയോഗിക്കുന്നത് ഈ രണ്ട് സ്വന്തം ഹിറ്റാച്ചികളാണ്. ഇത് ഇല്ലാത്തപക്ഷം ഹിറ്റാച്ചികള്‍ സ്വന്തമായുള്ള ചില സിപിഎം നേതാക്കളുടെ അടുത്ത് നിന്നും മണിക്കൂറിന് ആയിരങ്ങള്‍ വാടക നല്‍കി എടുക്കും. അപ്പോള്‍ ഹിറ്റാച്ചി എന്നെന്നേക്കും കേടായി കിടന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും ഹിറ്റാച്ചി വാടകയ്‌ക്കെടുത്തു എന്ന് കണക്കെഴുതി സിപിഎം കാരെ പരിപോഷിപ്പിക്കാം..
പകല്‍ക്കൊള്ളയാണ് മേയറുടെ നേതൃത്വത്തില്‍ നഗരസഭയില്‍ അരങ്ങേറുന്നത്.
ഹോ.. എന്ത് ഭരണമാണ് മേയര്‍ കുഞ്ഞ് നടത്തുന്നത്. നഗരസഭ ചില്‍ഡ്രന്‍സ് പാര്‍ക്കല്ലെന്നും ഉത്തരവാദിത്വത്തോടെ ജനങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ട സ്ഥലമാണെന്നും വിനീതമായി ഞാനൊന്നു ഓര്‍മ്മിപ്പിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുകുള്‍ റോയിക്ക് ഗംഭീര സ്വീകരണമൊരുക്കി തൃണമൂല്‍; കൂടുതല്‍ പേര്‍ മടങ്ങിവരുമെന്ന് അറിയിച്ച്‌ മമത

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ ബിജെപി മുന്‍ ദേശിയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയിക്ക് മമത ഒരുക്കിയത് ഗംഭീര സ്വീകരണം. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ തനിക്കും മകന്‍ ശുബ്രന്‍ഷുവിനും ലഭിച്ച വരവേല്‍പ്പ് കണ്ട് റോയി വികാരഭരിതനായി.പഴയകാല സഹപ്രവര്‍ത്തകരെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച റോയി ബിജെപിയില്‍ ആര്‍ക്കും തുടരാനാകില്ലെന്നും പറഞ്ഞിരുന്നു. മുകുള്‍ റോയി വീട്ടിലേക്ക് മടങ്ങിയെത്തി. മറ്റുള‌ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകന്‍ ആയിരുന്നില്ല. മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പ്രതികരിച്ചു. മാത്രമല്ല പാര്‍ട്ടിവിട്ട് ബിജെപിയില്‍ […]

You May Like

Subscribe US Now