78കാരിയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവിയില്‍: ഹോം നഴ്സ് അറസ്റ്റില്‍

User
0 0
Read Time:2 Minute, 7 Second

ആലപ്പുഴ: ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി ചെമ്ബനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. വയോധികയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ചെട്ടികുളങ്ങര കൈതവടക്ക് കളീക്കല്‍ വിജയമ്മ (78) യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികയായ വീട്ടമ്മയ്ക്കു പരുക്കേറ്റതു ഹോം നഴ്സിന്റെ മര്‍ദനം മൂലമെന്നു 20 ദിവസത്തിനു ശേഷം കണ്ടെത്തി.

– തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരുക്കല്ലെന്നും ആശുപത്രി അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിജയമ്മയെ വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. ഡൈനിങ് മുറിയില്‍ മലവിസര്‍ജ്ജനം നടത്തിയപ്പോള്‍ ഫിലോമിന കമ്ബ് കൊണ്ടു വിസര്‍ജ്യമെടുത്ത് വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഫെബ്രുവരി 20 നാണ് സംഭവം നടന്നത്.

വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഡൈനിങ് റൂമില്‍ അറിയാതെ മലവിസര്‍ജനം നടത്തിയതിനെ തുടര്‍ന്നാണ് ഹോം നഴ്‌സ് മര്‍ദ്ദിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കട്ടപ്പന സ്വദേശിനി അറസ്റ്റിലായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിന്‍റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കും-​ ചൈനീസ്​ പ്രധാനമന്ത്രി

ചൈന കോവിഡ്​ വൈറസിന്‍റെ കാര്യത്തില്‍ സുതാര്യവും സഹകരണപരവുമാണെന്നും വൈറസിന്‍റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യൂ.എച്ച്‌​.ഒ) തുടര്‍ന്നും ചേര്‍ന്ന്​ പ്രവര്‍ത്തിക്കുമെന്നും ചൈനീസ്​ പ്രധാനമന്ത്രി ലി കെഖിയാങ്​​ വ്യക്​തമാക്കി. കോവിഡ് -19 ഒരു ആഗോള ആരോഗ്യ അനിശ്ചിതത്വമാണെന്നും മറ്റ് രാജ്യങ്ങളെപ്പോലെ ചൈനയും അതിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ എത്രയും വേഗം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ചൈന വസ്തുത അടിസ്ഥാനമാക്കിയുള്ള രീതിയിലും തുറന്നതും സുതാര്യവും സഹകരണപരവുമായ സമീപനത്തോടെയാണ് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചത്. ചൈന സജീവമായി […]

You May Like

Subscribe US Now