8 കോടി വാക്സിനുമായി അമേരിക്ക; ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ക്ക് മുന്‍ഗണന

User
0 0
Read Time:1 Minute, 36 Second

വാഷിംഗ്‌ടണ്‍: 8 കോടി വാക്സിനുകള്‍ വിതരണം ചെയ്യാനൊരുങ്ങി അമേരിക്ക. പ്രസിഡന്‍റ് ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ സഹായം നല്‍കിക്കൊണ്ടിരിക്കുന്ന ഇന്ത്യ, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് സൂചന. എന്നാല്‍ ഇന്ത്യ മുന്നേ ആവശ്യപ്പെട്ടതനുസരിച്ചുള്ള ആസ്ട്രാ സെനേകാ, ഫൈസര്‍ വാക്സിന്‍, ജോണ്‍സന്‍ ആന്‍റ് ജോണ്‍സന്‍ വാക്സിന്‍ എന്നിവയടക്കമുള്ള വാക്സീനുകളാണ് അമേരിക്ക വിതരണത്തിനായി തയ്യാറാക്കുന്നത്.

കുറഞ്ഞത് എട്ടുകോടി വാക്സിന്‍ തുടക്കത്തില്‍ രാജ്യങ്ങള്‍ക്കായി നല്‍കാന്‍ ലോകാരോഗ്യസംഘടനാ സംവിധാനം വഴി പദ്ധതിയൊരുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.ആദ്യഘട്ടമെന്ന നിലയില്‍ രണ്ടുകോടി വാക്സിനുകള്‍ ജൂണ്‍ മാസം അവസാനത്തോടെ രാജ്യങ്ങള്‍ക്ക് നല്‍കും. ഇതിനൊപ്പം 6 കോടി ആസ്ട്രാ സെനേകാ വാക്സിന്‍ അമേരിക്കയുടെ കൈവശം ഉള്ളത് ഡ്രഗ്സ് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ബൈഡന്‍ വ്യക്തിമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍കാര്‍; കോവിഡ് രോഗിയുടെ മൃതദേഹം കുടുംബത്തിന്റെ മതപരമായ ആചാരമനുസരിച്ച്‌ സംസ്‌കരിക്കാമെന്ന് പുതിയ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചയാളെ കുടുംബത്തിന്റെ മതപരമായ ആചാരമനുസരിച്ച്‌ സംസ്‌കരിക്കാമെന്ന് സംസ്ഥാന സര്‍കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. പി പി ഇ കിറ്റുകള്‍ ധരിക്കുന്ന വളരെ കുറച്ച്‌ ബന്ധുക്കളെയും സന്നദ്ധപ്രവര്‍ത്തകരെയും മാത്രമേ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബാഗില്‍ സ്പര്‍ശിക്കാനും അത് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനും അനുവദിക്കുകയുള്ളൂ. വീട്ടില്‍ കോവിഡ് ബാധിച്ച്‌ ഒരാള്‍ മരിച്ചാല്‍, തദ്ദേശ സ്വയംഭരണ സെക്രടറിയെയും ആരോഗ്യ പ്രവര്‍ത്തകരെയും ഉടന്‍ അറിയിക്കണം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍, മൃതദേഹം മരിച്ചയാളുടെ സ്ഥലത്തെ തദ്ദേശ […]

You May Like

Subscribe US Now