80: 20 അനുപാതം കൊണ്ടു വന്നത് പാലൊളി മന്ത്രിയായിരിക്കെ; കോടതി വിധിയില്‍ വിയോജിപ്പെന്നും ഇ.ടി മൂഹമ്മദ് ബഷീര്‍

User
0 0
Read Time:2 Minute, 44 Second

കോഴിക്കോട്: ന്യൂനപക്ഷ ആനുകൂല്യ അനുപാതം റദ്ദാക്കിയ കോടതി വിധിയോട് യോജിക്കാനാകില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി മൂഹമ്മദ് ബഷീര്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കക്ഷിയല്ലാത്തതുകൊണ്ട് ലീഗിന് അപ്പീലിന് പോകാന്‍ കഴിയുമോയെന്നറിയില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണ്. എന്നാല്‍ സര്‍ക്കാരിന് അപ്പീലിന് പോകാമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

80: 20 എന്ന അനുപാതം യുഡിഎഫ് അല്ല കൊണ്ടുവന്നതെന്നും പാലൊളി മന്ത്രിയായിരിക്കുന്ന സമയത്താണ് കൊണ്ടുവന്നതെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കുമെന്നും ഇ.ടി മൂഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ചാല്‍ മതിയാകും. അത് തെളിയിക്കാന്‍ തയ്യാറാണെന്നും ഇ.ടി പറഞ്ഞു.

80: 20 അനുപാതം യുഡിഎഫ് ആണ് കൊണ്ടുവന്നതെന്ന് നേരത്തെ പാലൊളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇ.ടി

ക്രിസ്ത്യന്‍ ജനവിഭാഗം ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല. മുസ്ലീംങ്ങള്‍ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. ക്രൈസ്തവരെ പദ്ധതിയില്‍ ചേര്‍ത്തത് പിന്നീടാണെന്നും 20 ശതമാനം നല്‍കിയത് ലീഗിന്റെ അനുമതിയോടെയല്ലെന്നും ഇ.ടി വ്യക്തമാക്കി. സച്ചാര്‍കമ്മിറ്റി നൂറ് ശതമാനം മുസ്ലീങ്ങള്‍ക്ക് വേണ്ടിമാത്രമുള്ള പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സച്ചാര്‍ കമ്മിറ്റിയെന്നത് മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കമ്മിറ്റിയാണ്. ഈ പദ്ധതി മൊത്തത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കല്ല മുസ്ലീങ്ങള്‍ക്കാണ്. അതില്‍ 20 എങ്ങനെ കയറി എന്നത് മറുപടി പറയേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കളെ ഇന്നും ചോദ്യം ചെയ്യുന്നു

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. പണമിടപാടില്‍ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയ്യുന്നത്. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയുടെയും തൃശൂരിലെ ബിജെപി നേതാക്കളുടെയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനായ ധര്‍മരാജനുമായി ബന്ധപ്പെടാന്‍ സംസ്ഥാന ഓഫീസില്‍ നിന്നാണ് നിര്‍ദേശം ലഭിച്ചതെന്നാണ് കര്‍ത്തയുടെ മൊഴി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷിനെ ഇന്നലെ ചോദ്യം […]

You May Like

Subscribe US Now