ഇന്ത്യയില്‍ കൂടിയാല്‍ നേപ്പാളില്‍, പെട്രോളിനായി ഇന്ത്യക്കാരുടെ ഒഴുക്ക്,30 % വിലക്കുറവ് ‌

User
0 0
Read Time:2 Minute, 57 Second

ന്യൂഡല്‍ഹി : രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം ഇന്ത്യയില്‍ പലയിടങ്ങളിലും പെട്രോള്‍ ഡീസല്‍ വില 100തൊട്ടതോടെ ചുരുങ്ങിയ വിലയില്‍ നേപ്പാളില്‍ നിന്നും പെട്രോള്‍ വാങ്ങുന്നതിപ്പോള്‍ ഇന്ത്യക്കാരുടെ പതിവായി.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് പെട്രോള്‍ വാങ്ങാനായി അതിര്‍ത്തി കടന്ന് നേപ്പാളിലെത്തുന്നു.

നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. വിലക്കുറവ് ഫലത്തില്‍ ഇന്ധനക്കടത്തായി മാറി. ഇത് വികസിച്ച്‌ മാഫിയയായും വളര്‍ന്നു.

ബൈക്കിലും സൈക്കിളിലും കന്നാസുകളുമായി പോയാണ് ആളുകള്‍ ഇന്ധനം ശേഖരിക്കുന്നത്. ചമ്ബാരന്‍ ജില്ലയിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലാണ് ഇപ്പോള്‍ ഇന്ധനമെത്തുന്നത്.

അതിര്‍ത്തി കടന്നുള്ള ഇന്ധനം വാങ്ങല്‍ ഒരു വന്‍ മാഫിയ ബിസ്സിനസ്സായിത്തന്നെ ഇതിനോടകം രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഭാരിതര്‍വ, ബസന്ത്പുര്‍, സെമര്‍വാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ രണ്ട് ഡസനിലധികം ഗ്രാമങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതാണ് ഇന്ധനക്കടത്തിന് സാഹചര്യമൊരുങ്ങിയത്‌.

നേപ്പാളില്‍ പെട്രോളിന്റെ വില 111.20 രൂപയാണ് (നേപ്പാള്‍ രൂപ). ഇത് 69.50 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. അതുപോലെ, നേപ്പാളിലെ ഡീസലിന്റെ വില ഇന്ത്യന്‍ കറന്‍സിയില്‍ 58.88 രൂപയാണ്.

94.20 നേപ്പാള്‍ രൂപയാണ് അവിടെ ഡീസലിന്. ബീഹാറില്‍ പെട്രോളിന്റെ വില 92.51 രൂപയും ഡീസലിന് 85.70 രൂപയുമാണ്.

അതിര്‍ത്തി കടന്നുള്ള ഇന്ധനം വാങ്ങല്‍ മൂലം ഇവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്ബുകളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന കുത്തനെ കുറഞ്ഞു.

അതിനാല്‍ ഇന്ധന കള്ളക്കടത്ത് സംബന്ധിച്ച്‌ പെട്രോള്‍ പമ്ബ് ഉടമകള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ( 19.02.2021) കരിമഠം കോളനിയില്‍ സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 16ന് രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ആറു മാസമായി പ്രതിയായ മുകേഷ് കരിമഠം കോളനിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. അയല്‍വാസിയായ രാജേഷുമായി സൗഹൃദത്തിലുമായിരുന്നു. സംഭവ ദിവസം പ്രതിയും കുടുംബവും രാജേഷിന്റെ വീട്ടില്‍ ഒരുമിച്ച്‌ കൂടിയാണ് കഴിച്ചത്. വീട്ടിലേക്ക് മടങ്ങിയ മുകേഷ് ഭാര്യയോട് മോശമായി പെരുമാറി എന്ന് […]

You May Like

Subscribe US Now