കോവിഡിനേക്കാള്‍ വലിയ രണ്ട് ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ട് ; മുന്നറിയിപ്പുമായി ബില്‍ഗേറ്റ്സ്

User
0 0
Read Time:2 Minute, 11 Second

കോവിഡിനേക്കാള്‍ വലിയ രണ്ട് ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരനുമായ ബില്‍ഗേറ്റ്‌സ്. ഡെറിക് മുള്ളറുമായുള്ള അഭിമുഖത്തിനിടെയാണ് ബില്‍ഗേറ്റ്‌സ് പുതിയ വെല്ലുവിളികളെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. കാലാവസ്ഥാ വ്യതിയാനവും ജൈവ ഭീകരവാദവുമാണ് ഇനി ലോകം നേരിടാന്‍ പോകുന്ന രണ്ട് വലിയ പ്രതിസന്ധികളെന്നാണ് ബില്‍ഗേറ്റ്‌സ് പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവാസ വ്യവസ്ഥയെയും നശിപ്പിയ്ക്കും. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നത് അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുള്ള യഥാര്‍ഥ സാമ്ബത്തിക, മരണസംഖ്യ കൊറോണയേക്കാള്‍ വളരെ വലുതായിരിയ്ക്കും. കാലാവസ്ഥാ വ്യതിയാനം പോലെ ലോകത്തിന് വലിയ ഭീഷണിയാണ് ജൈവ ഭീകരവാദം. ഈ ലോകം തകര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരാള്‍ക്ക് വിവിധ വൈറസുകളെ പടച്ചു വിടാന്‍ സാധിയ്ക്കും. ഇതിലൂടെ ലോകത്ത് സംഭവിക്കുക വന്‍ ദുരന്തമായിരിക്കും.

കോവിഡ് കാലത്തെ കാഴ്ചയായിരിക്കില്ല അത്തരം ദുരന്തങ്ങള്‍ സമ്മാനിക്കുകയെന്നും ബില്‍ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. സ്വാഭാവികമായി സംഭവിക്കുന്ന പകര്‍ച്ചവ്യാധികളേക്കാള്‍ ഭീകരമായിരിക്കും ഇത്തരം ദുരന്തങ്ങളുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ ലോകത്ത് വലിയൊരു മഹാമാരി വരാനുണ്ടെന്നും ബില്‍ഗേറ്റ്‌സ് പ്രവചിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗു​ലാം ന​ബിക്ക് യാ​ത്ര​യ​യ​പ്പ് ; രാജ്യസഭയില്‍ കണ്ണീരണിഞ്ഞ് മോദി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​ന് ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പില്‍ വി​കാ​രാ​ധീ​ന​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കണ്ണീരണിഞ്ഞ് തൊ​ണ്ട​യി​ട​റി​യാ​ണ് മോ​ദി യാ​ത്ര​യ​യ​പ്പില്‍ സംസാരിച്ചത് .വാ​ക്കു​ക​ള്‍ കി​ട്ടാ​തെ സ്വ​യം നി​യ​ന്ത്രി​ക്കാ​ന്‍ പാ​ടു​പെ​ട്ട അ​ദ്ദേ​ഹം ഗു​ലാം ന​ബി​യെ സ​ല്യൂ​ട്ട് ചെ​യ്തു. ഗു​ലാം ന​ബി ഉള്‍പ്പടെ ജനുവരിയില്‍ വി​ര​മി​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ യാ​ത്ര​യ​യ​പ്പ്‌ വേ​ള​യി​ല്‍ പ്ര​സം​ഗി​ക്കു​ക ആ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ലെ ഒ​രു കു​ടും​ബം കാ​ഷ്മീ​രി​ല്‍ കു​ടു​ങ്ങി​യ​പ്പോ​ള്‍ ആ​സാ​ദ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ വിശദീകരിക്കുമ്ബോഴാണ് […]

You May Like

Subscribe US Now