കോവിഡിന്‍റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കും-​ ചൈനീസ്​ പ്രധാനമന്ത്രി

User
0 0
Read Time:3 Minute, 15 Second

ചൈന കോവിഡ്​ വൈറസിന്‍റെ കാര്യത്തില്‍ സുതാര്യവും സഹകരണപരവുമാണെന്നും വൈറസിന്‍റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യൂ.എച്ച്‌​.ഒ) തുടര്‍ന്നും ചേര്‍ന്ന്​ പ്രവര്‍ത്തിക്കുമെന്നും ചൈനീസ്​ പ്രധാനമന്ത്രി ലി കെഖിയാങ്​​ വ്യക്​തമാക്കി. കോവിഡ് -19 ഒരു ആഗോള ആരോഗ്യ അനിശ്ചിതത്വമാണെന്നും മറ്റ് രാജ്യങ്ങളെപ്പോലെ ചൈനയും അതിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ എത്രയും വേഗം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ചൈന വസ്തുത അടിസ്ഥാനമാക്കിയുള്ള രീതിയിലും തുറന്നതും സുതാര്യവും സഹകരണപരവുമായ സമീപനത്തോടെയാണ് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചത്. ചൈന സജീവമായി ലോകാരോഗ്യ സംഘടനയുമായി ആശയവിനിമയം കാത്തുസൂക്ഷിക്കുന്നുണ്ട്​. കൂടാതെ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ പഠിക്കാനായി ചൈനയില്‍ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ശക്​തമായ പിന്തുണനല്‍കുന്നുണ്ടെന്നും ചൈനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച്‌​ സിജിടിഎന്‍ റിപ്പോര്‍ട്ട്​ ചെയ്​തു​.

വൈറസ് ഉത്ഭവം കണ്ടെത്തുന്നത് സങ്കീര്‍ണ്ണമായ ഒരു ശാസ്ത്രീയ കാര്യമാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും നിരന്തരമായ ഗവേഷണവും ആവശ്യമാണെന്നും ലി പറഞ്ഞു. “കോവിഡ് -19 മനുഷ്യരാശിയുടെ പൊതു ശത്രുവാണ്, ഇത് ആഗോള സമൂഹത്തിലെ നിരവധി പേരെ ബാധിച്ചിട്ടുണ്ട്​. വൈറസിനെതിരെ നേരത്തെയുള്ള വിജയം നേടാന്‍ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

അതേസമയം. വൈറസ്​ എങ്ങനെയാണ്​ പൊട്ടിപ്പുറപ്പെട്ടതെന്ന്​ എത്രയും പെട്ടന്ന്​ തന്നെ കണ്ടെത്തിയേക്കുമെന്ന്​ വൈറസിന്‍റെ ഉത്ഭവം കണ്ടെത്താന്‍ ചൈന സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര സംഘത്തിലെ ഒരു പ്രമുഖ അംഗം വ്യക്​തമാക്കി. മൃഗങ്ങളില്‍ നിന്ന്​ എങ്ങനെയാണ് വുഹാനിലെ ആളുകളിലേക്ക്​ മാരക വൈറസ്​ പടര്‍ന്നതെന്ന്​ കൂട്ടായ ശാസ്ത്ര ഗവേഷണത്തിലൂടെ കണ്ടെത്താനാകുമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സ് പ്രസിഡന്റ് പീറ്റര്‍ ദാസ്സാക്ക് പറഞ്ഞു. കോവിഡ്​ വുഹാനിലെത്തിയതിന് ഏറ്റവും വലിയ വിശദീകരണമായി ചൂണ്ടിക്കാട്ടാന്‍ കഴിയുന്നത്​ അവിടുത്തെ വന്യജീവി വ്യാപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കെ. ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ'- പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം

തൃപ്പൂണിത്തുറ: പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനനടത്തുന്നത്. കെ. ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രകടനത്തില്‍ മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴയിലും സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴ ഡി.സി.സി.ക്ക് മുന്നിലാണ് പോസ്റ്റര്‍. അമ്ബലപ്പുഴയില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ‘കായംകുളത്ത് അബ്കാരി നേതാവ് വേണ്ട’ സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍.

You May Like

Subscribe US Now