Read Time:1 Minute, 13 Second
കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അമേരിക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു . അമേരിക്കയിലെ ടെക്സസിലുള്ള അന്തര്‍സംസ്ഥാന പാതയിലാണ് 130ലധികം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കാറുകളും ട്രക്കുകളും പരസ്പരം കൂട്ടിയിടിച്ച് തകര്‍ന്ന അവസ്ഥയിലാണ്. നിരവധിയാളുകള്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ഹൈഡ്രോളിക് റെസ്ക്യു ഉപകരണങ്ങളുടെ സഹായം ആവശ്യമായി വേണ്ടി വരുമെന്ന് ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് പറഞ്ഞു.