പസഫിക്ക് സമുദ്രത്തില്‍ വന്‍ ഭൂകമ്ബം; ഓസ്ട്രേലിയന്‍ തീരത്ത് സുനാമി മുന്നറിയിപ്പ്

User
0 0
Read Time:1 Minute, 17 Second

വെല്ലിങ്ടണ്‍: ഓസ്ട്രേലിയന്‍ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തില്‍ വന്‍ ഭൂകമ്ബം ഉണ്ടായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് തെക്കന്‍ പസഫിക്കില്‍ രേഖപ്പെടുത്തിയത്. ഭൂകമ്ബത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഫിജി അടക്കമുള്ള തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അര്‍ധരാത്രിയോടെ ന്യൂ കാലെഡോണിയ രാജ്യത്തെ വാഓയില്‍ നിന്ന് 415 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്ബം ഉണ്ടായത്. അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് രാക്ഷസത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് സുനാമി വാണിംഗ് സെന്റര്‍ അറിയിച്ചു. അതേസമയം കുക്ക് ഐലന്‍ഡ്‌സ്, അമേരിക്കന്‍ സമോവ തുടങ്ങിയ രാജ്യങ്ങളില്‍ ചെറിയ തിരമാലകള്‍ക്കും സാധ്യതയുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകി: ടൈറ്റാനിയത്തിന് നോട്ടിസ്

തിരുവനന്തപുരം: എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകിയതിന് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റ നോട്ടിസ്. ചോര്‍ച്ചയുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞ് പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് ചോര്‍ച്ച തുടങ്ങിയതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. രണ്ടായാലും ഇക്കാര്യം മലീനീകരണ നിയന്ത്രണബോര്‍ഡിനെ സമയത്ത് അറിയിക്കുന്നതില്‍ കമ്ബനിയ്ക്ക് വീഴ്ചയുണ്ടായി. രാവിലെ ഒന്‍പതരയോടെ പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ […]

You May Like

Subscribe US Now