ബിസിനസ് തര്‍ക്കം; ആമസോണ്‍ 290 കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെന്ന് ഫ്യൂചര്‍ ഗ്രൂപ്

User
0 0
Read Time:2 Minute, 29 Second

ന്യൂഡെല്‍ഹി: റിലയന്‍സിന് ഫ്യൂചര്‍ ഗ്രൂപിനെ വില്‍ക്കാനുള്ള തീരുമാനത്തെ, ഫ്യൂചര്‍ ഗ്രൂപുമായുണ്ടാക്കിയ മുന്‍ നിക്ഷേപ ധാരണയിലെ കരാര്‍ ലംഘിച്ചെന്ന് പറഞ്ഞ് കോടതി കയറ്റിയിരിക്കുകയാണ് ആമസോണ്‍. എന്നാല്‍ ഇതേ ആമസോണ്‍ ഈ ഇടപാട് അംഗീകരിക്കാന്‍ 290 കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെന്നാണ് ഫ്യൂചര്‍ ഗ്രൂപ് പുറത്തുവിട്ടത്.

ഇടപാടുമായി ബന്ധപ്പെട്ട കാര്യം ആമസോണിനെ അറിയിച്ചിരുന്നില്ലെന്ന വാദം തെറ്റാണെന്നും കിഷോര്‍ ബിയാനിയുടെ കമ്ബനി, തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്ന ആര്‍ബിട്രേഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

റിലയന്‍സും ഫ്യൂചര്‍ ഗ്രൂപും തമ്മിലുള്ള 24713 കോടി രൂപയുടെ ഇടപാടിനെ കുറിച്ച്‌ ആമസോണ്‍ കമ്ബനിക്ക് വ്യക്തമായി അറിയാമായിരുന്നുവെന്ന് 2020 ഒക്ടോബറിലും ഫ്യൂചര്‍ ഗ്രൂപ് പറഞ്ഞിരുന്നു. 2020 ആഗസ്റ്റ് മാസത്തില്‍ കിഷോര്‍ ബിയാനിയും രാകേഷ് ബിയാനിയും ആമസോണ്‍ കമ്ബനിയുടെ അഭിജിത് മജുംദാറുമായി നടത്തിയ രണ്ട് ടെലിഫോണ്‍ സംഭാഷണങ്ങളില്‍ 40 ദശലക്ഷം ഡോളര്‍ ആവശ്യപ്പെട്ടതായാണ് ആര്‍ബിട്രേഷന് മുന്നില്‍ വ്യക്തമാക്കിയിരിക്കുന്നത്.

റിലയന്‍സുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് മജുംദാറിനെ അറിയിച്ച ശേഷമാണ് 2020 ആഗസ്റ്റ് 29 ന് റിലയന്‍സ് ഇടപാട് പ്രഖ്യാപിച്ചത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇടപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ഒരു മാസം മുന്‍പ് ഇക്കാര്യം ആമസോണിന് വ്യക്തമായി അറിയാമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ബിട്രേഷന്‍ എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്തെ കൊറോണ ബാധിതരില്‍ 44.97 ശതമാനവും കേരളത്തില്‍; വൈറസിന്റെ അതിവ്യാപനം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം; താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: കേരളത്തില്‍ കൊറോണ വൈറസിന്റെ അതിവ്യാപനം നടക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പിനെ താക്കീത് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു. രാജ്യത്തെ കൊറോണ കേസുകളിള്‍ കേരളം രണ്ടാമതാണ്. രാജ്യത്തെ ആകെ കൊറോണ ബാധിതരില്‍ 44.97 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് ഈ കണക്കില്‍ ഒന്നാമത്. രാജ്യത്തെ 72 ശതമാനം കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്ര കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര […]

You May Like

Subscribe US Now