മാസ്​ക്​ ധരിക്കാതെ പൊതുപരിപാടിയില്‍; ബ്രസീല്‍ പ്രസിഡന്‍റ്​ ബോല്‍സനാരോക്ക്​ പിഴ

User
0 0
Read Time:2 Minute, 16 Second

ബ്രസീലിയ: പൊതുപരിപാടിയില്‍ ആരോഗ്യവകുപ്പി​െന്‍റ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്​ ബ്രസീല്‍ പ്രസിഡന്‍റ്​ ജെയില്‍ ബോല്‍സനാരോക്ക്​ പിഴയിട്ടു. രാജ്യം കോവിഡിനെതിരെ പടപൊരുതു​േമ്ബാള്‍ എല്ലാവരും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബാധ്യസ്​ഥരാണെന്ന്​ മാരന്‍ഹാഒ ഗവര്‍ണര്‍ പറഞ്ഞു.

സുരക്ഷാ മുന്‍കരുതലുകളില്ലാതെ പൊതു പരിപാടി സംഘടിപ്പിച്ചതിന്​ ബോല്‍സനാരോക്കെതിരെ കേസെടുക്കുകയും ചെയ്​തു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഗവര്‍ണര്‍ ഫ്ലേവിയോ ഡിനോ ട്വീറ്റ്​ ചെയ്​തു. സംസ്​ഥാനത്ത്​ നൂറുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത്​ നിരോധിച്ചിട്ടുണ്ടെന്നും മാസ്​ക്​ നിര്‍ബന്ധമാക്കിയിരുന്നുവെന്നു ഡിനോ ഒാര്‍മിപ്പിക്കുകയും ചെയ്​തു.

സംഭവത്തില്‍ ബോല്‍സനാരോയുടെ ഒാഫിസിന്​ 15ദിവസം മറുപടി നല്‍കാന്‍ സമയം നല്‍കി. അതിനുശേഷമായിരിക്കും പിഴത്തുക നിശ്ചയിക്കുക. സംഭവത്തില്‍ പ്രസിഡന്‍റി​െന്‍റ ഒാഫിസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്​ച അസൈലാന്‍ഡിയയില്‍ ഗ്രാമീണ സ്വത്തവകാശം കൈമാറുന്ന ചടങ്ങ്​ ബോല്‍സനാരോ നിര്‍വഹിച്ചിരുന്നു. മാസ്​ക്​ ധരിക്കാതെ ചടങ്ങില്‍ പ​െങ്കടുത്ത ബോല്‍സ​നാരോ ഡിനോയെ ‘കൊഴുത്ത ഏകാധിപതി’ എന്നും വിശേഷിപ്പിക്കുകയും ചെയ്​തിരുന്നു. തീവ്ര വലതുപക്ഷക്കാരനായ ബോല്‍സനാരോ കോവിഡ്​ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്ന ഗവര്‍ണര്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ മരണം റ​ിപ്പോര്‍ട്ട്​ ചെയ്​ത രണ്ടാമത്തെ രാജ്യമാണ്​ ബ്രസീല്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'അരങ്ങിലെ നിത്യവിസ്മയം' കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍.’അരങ്ങിലെ നിത്യവിസ്മയം’ എന്നാണ് ഗോപിയാശാനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിന്‍്റെ ഒപ്പം ആട്ടവിളക്കിന്‍്റെ മുന്നില്‍ ചുവടുവെച്ചതും മോഹന്‍ലാല്‍ ഓര്‍ക്കുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാള്‍. അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാള്‍. കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്.വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിന്‍്റെ ഒപ്പം ആട്ടവിളക്കിന്‍്റെ മുന്നില്‍ ചുവടുവെക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു.ഗുരുതുല്യനായ, കേരളീയകലയുടെ ഈ ചക്രവര്‍ത്തിയ്ക്ക് ഹൃദയം നിറഞ്ഞ […]

You May Like

Subscribe US Now