വെടിനിര്‍ത്തല്‍ കരാര്‍ ; ഇന്ത്യ- പാകിസ്താന്‍ സൈനികതല ഫ്ലാഗ് മീറ്റിങ് ഇന്ന്

User
0 0
Read Time:1 Minute, 47 Second

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായുള്ള ഇന്ത്യ – പാകിസ്താന്‍ സൈനികതല ഫ്ലാഗ് മീറ്റിങ് ഇന്ന് നടക്കും. പൂഞ്ചിലെ റാവല്‍കോട്ട് ക്രോസിങ് പോയിന്‍റിലാണ് ബ്രിഗേഡ്- കമാന്‍ഡര്‍ തല മീറ്റിങ് നടക്കുക. കഴിഞ്ഞ ഫെബ്രുവരി 24ന് പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആശങ്ക അകറ്റിയിരുന്നു .

വെടിനിര്‍ത്തല്‍ ധാരണകള്‍ പാലിക്കുന്നതിന്‍റെ ഭാഗമായുള്ള ചര്‍ച്ചകളാണ് നിലവില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉണ്ടാവുകയെന്ന് കരസേന ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഇന്ത്യയും പാകിസ്താനും ആദ്യമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടത് 2003 നവംബറിലാണ്. എന്നാല്‍, നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി കരാര്‍ ലംഘിച്ച പാകിസ്താന്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ആക്രമണം നടത്തുകയായിരുന്നു.

2020 ല്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം 4,645 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്താന്‍ സൈന്യം നടത്തിയത്. 17 വര്‍ഷത്തിനിടെ പാകിസ്താന്‍ നടത്തിയ ഏറ്റവും കൂടുതല്‍ കരാര്‍ ലംഘനങ്ങളാണിവ. 2020ല്‍ മാത്രം അതിര്‍ത്തിയില്‍ 5100 തവണയാണ് പാകിസ്താന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതിപക്ഷം തുറന്നിട്ട വാതിലിലൂടെ കേന്ദ്ര ഏജന്‍സികള്‍ അകത്തുകയറി: പിണറായി വിജയന്‍

തിരുവനന്തപുരം: യു.ഡി.എഫിന്‍റേത് ആരാച്ചാരുടെ പണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ അകത്തുകയറിയത്. കഴിഞ്ഞ ദിവസം കിഫ്ബിയില്‍ നടത്തിയ റെയ്ഡ് എല്ലാ അതിരുകളും ലംഘിച്ചു. കേന്ദ്ര ഏജന്‍സികളുടെ നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്. മിന്നല്‍ പരിശോധനയും മണിക്കൂറുകള്‍ നീളുന്ന പരിശോധനയും എന്തിനുവേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പര്യടത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

You May Like

Subscribe US Now