13 മിനിറ്റ്​ കാപിറ്റോള്‍ വിഡിയോ ട്രംപിനെ കുരുക്കി ; ഇംപീച്ച്‌​മെന്‍റ്​ നടപടികള്‍ ​ദ്രുതഗതിയില്‍

User
0 0
Read Time:2 Minute, 44 Second

വാഷിങ്​ടണ്‍: 13 മിനിറ്റ്​ ദൈര്‍ഘ്യമുള്ള കാപിറ്റോള്‍ ആക്രമണ വിഡിയോ സെനറ്റിലെത്തിയതോടെയാണ് യു.എസ്​ മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെതിരായ ഇംപീച്ച്‌​മെന്‍റ്​ നടപടികള്‍ കഴിഞ്ഞ ദിവസം അതിവേഗമാക്കിയത് .ഇംപീച്ച്‌​മെന്‍റ്​ വിഷയമവതരിപ്പിച്ച്‌​ ഡെമോക്രാറ്റുകള്‍ ആദ്യം സഭക്കു മുമ്ബാകെ വെച്ചത്​ ട്രംപിന്റെ പ്രസംഗവും കാപിറ്റോളില്‍ ഇരച്ചുകയറി തെമ്മാടിക്കൂട്ടം അടിച്ചുതകര്‍ക്കുന്നതുമുള്‍പെ​ട്ട വിഡിയോ.

പാര്‍ട്ടി വ്യത്യാസമില്ലാതെ സെനറ്റ്​ അംഗങ്ങള്‍ ഞെട്ടലോടെ വിഡിയോ കണ്ടുനില്‍ക്കുമ്ബോള്‍ തന്നെ വിചാരണക്ക്​ അനുമതി ഉറപ്പായിരുന്നു.പൂര്‍ണമായി ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന വിഡിയോ അവതരിപ്പിച്ച സെനറ്റ്​ പ്രോസിക്യൂഷന്‍ ഇനിയൊരു പഴുതും നല്‍കാതെ തന്നെ ട്രംപിനെ കുരുക്കാന്‍ തന്നെയായിരുന്നു ലക്ഷ്യമിട്ടത്​. സെനറ്റ്​ ജ്യൂറി മാത്രമല്ല, സ്വന്തം വീടുകളിലിടുന്ന് തത്സമയം ദൃശ്യം കണ്ടുനിന്ന യുഎസ് സ്വദേശികളിലും
ട്രംപിന്റെ നീക്കം വ്യക്തമായിരുന്നു .

ജനുവരി ആറിന്​ ആള്‍ക്കൂട്ടത്തിനു മുന്നില്‍ പ്രഖ്യാപിച്ച ട്രംപിന്റെ വാക്കുകളോടെയാണ്​ വിഡിയോക്ക്​ തുടക്കം.

”നാം കാപിറ്റോളിലേക്ക്​ നീങ്ങുകയാണ്​” എന്ന്​ ട്രംപ്​ പറയുമ്ബോഴേക്ക്​ ഒരു കൂട്ടം അനുയായികള്‍ കാപിറ്റോള്‍ കെട്ടിടത്തില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്​. ”യു.എസ്​.എ, യു.എസ്​.എ, യു.എസ്​.എ” എന്നു മാത്രമാണ്​ മുഴങ്ങുന്ന ശബ്​ദം. ചിലര്‍ ‘അമേരിക്ക ഇനിയും ഉയരങ്ങള്‍ പിടിക്ക​ട്ടെ’ എന്നു മുദ്രിതമായ തൊപ്പികളണിഞ്ഞിട്ടുണ്ട്​. ചിലര്‍ സൈനിക വേഷത്തിലും. പാറാവുനില്‍ക്കുന്ന പൊലീസുകാര്‍ ഇവരെ ചെറുക്കാന്‍ വൃഥാ ശ്രമം തുടരുന്നു. പൊലീസുമായി ഏറ്റുമുട്ടുന്ന ചില തെമ്മാടികള്‍ ”പന്നികള്‍”, ”രാജ്യദ്രോഹികള്‍” എന്നിങ്ങനെ പൊലീസിനെ അധിക്ഷേപിക്കുന്നുണ്ട് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്‍മജന്‍

ബാ​ലു​ശ്ശേ​രി: പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ തോ​ല്‍​ക്കു​ന്ന​താ​യാ​ലും ജ​യി​ക്കു​ന്ന​താ​യാ​ലും പോ​രാ​ടാ​ന്‍ പ​റ്റു​ന്ന ഏ​തു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ബാ​ലു​ശ്ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം നാ​ടാ​യ വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, കോ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​‍െന്‍റ പേ​ര് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ ബാ​ലു​ശ്ശേ​രി​യി​ലാ​ണ് ത​നി​ക്കി​ഷ്​​ടം. എ​​‍െന്‍റ ഇ​ഷ്​​ട​മോ, ബാ​ലു​ശ്ശേ​രി​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ ഡി.​സി.​സി​യോ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​ത് എ.​ഐ.​സി.​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. […]

You May Like

Subscribe US Now