തിരുവനന്തപുരം : ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫ് പ്രവേശനത്തിന് തയ്യാറെടുക്കവെ തങ്ങളുടെ കൈവശമുള്ള സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന കര്‍ക്കശ നിലപാടുമായി സിപിഐ യും എന്‍.സി.പിയും രംഗത്ത്. ഇതോടെ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്സ് (എം) കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടുമായി സിറ്റിംഗ് എം.എല്‍.എ. മാണി സി കാപ്പന് രംഗത്ത് വന്നതിന് പിന്നാലെ കാഞ്ഞിരപ്പള്ളി സീറ്റ് കൈമാറിയുള്ള ധാരണക്ക് തങ്ങളില്ലെന്ന് സിപിഐ യും വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) ന്റെ പ്രധാനപ്പെട്ട രണ്ട് സീറ്റുകളില്‍ എല്‍.ഡി.എഫ് കക്ഷികള്‍ നിലപാട് കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസ്സിലെ രണ്ട് എം.എല്‍.എ മാരായ എന്‍. ജയരാജും, റോഷി അഗസ്റ്റിനും ആശങ്കയിലായി. ജോസ് കെ. മാണി വിഭാഗത്തിന്റെ മറ്റ് സീറ്റുകളായ തിരുവല്ല, ഏറ്റുമാനൂര്‍, പേരാമ്പ്ര, ഇരിങ്ങാലക്കുട തുടങ്ങിയ സീറ്റുകള്‍ ഒന്നും വിട്ടുകൊടുക്കില്ലെന്ന് സിപിഎം. നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. തിരുവല്ലയില്‍ എല്‍.ഡി.എഫ് ലെ മറ്റൊരു കക്ഷിയായ ജനതാദളിലെ മാത്യു ടി. തോമസ് ആണ് സിറ്റിംഗ് എം.എല്‍.എ. മറ്റ് മൂന്ന് സീറ്റിലും സിപിഎം ന് സിറ്റിംഗ് എം.എല്‍.എ മാര്‍ ഉണ്ട്. സീറ്റ് ധാരണയെ സംബന്ധിച്ച പ്രതിസന്ധിയെ തുടര്‍ന്ന് അടുത്ത ദിവസം പ്രഖ്യാപിക്കാനിരുന്ന എല്‍.ഡി.എഫ് പ്രവേശനം ജോസ് കെ. മാണി മാറ്റി വയ്ക്കുവാന്‍ സാധ്യതയുണ്ട്.
'മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്ബോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണ്'; ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടിക്കെതിരെ പരിഹാസവുമായി രമേശ് ചെന്നിത്തല
Thu Oct 8 , 2020
തിരുവനന്തപുരം : വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്ബോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നും ചെന്നിത്തല പരിഹസിച്ചു. നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന ജോലിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് ശ്രീറാമിന്റെ നിയമനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. അത്തരത്തിലുള്ള ഒരാളെ […]
