കമറുദ്ദീനും ഷാജിക്കും രണ്ട് നീതി : അന്തര്‍ധാരകള്‍ സജീവമെന്ന് പാര്‍ട്ടികള്‍ക്കുള്ളില്‍ അടക്കം പറച്ചില്‍ : സിപിഐ(എം) ലും മുസ്ലീം ലീഗിനും വിമതസ്വരം ഉയരുന്നു.

author

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ നിരവധി പഴികേള്‍ക്കുമ്പോഴും പ്രതിപക്ഷത്തെ രണ്ട് എം.എല്‍.എ മാര്‍ പ്രതികളായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയില്‍ സിപിഐ(എം) നുള്ളില്‍ തന്നെ പ്രതിഷേധം ഉയരുന്നു. നിക്ഷേപകരെ പറ്റിച്ച മഞ്ചേശ്വരം എം.എല്‍.എ കമറുദ്ദീനെതിരെ ഇതുവരെ 84 വഞ്ചനകേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചു എന്ന് എം.എല്‍.എ തന്നെ പരസ്യമായി പറഞ്ഞിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് കമറുദ്ദീന്റെ അറസ്റ്റ് തടയപ്പെട്ടിരിക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്. ദിവസങ്ങളായി പണം നഷ്ടപ്പെട്ടവര്‍ കമറുദ്ദീന്റെ വീടിന് മുന്‍പില്‍ സമരം തുടരുകയാണ്. എം.എല്‍.എ ക്കെതിരെ വ്യക്തമായ തെളിവ് നിലനില്‍ക്കുമ്പോള്‍ തന്നെ പ്രമുഖ സിപിഐ(എം) നേതാക്കള്‍ പോലും പ്രതിപക്ഷ എം.എല്‍.എയായ കമര്‍ദ്ദീനെതിരെ നിശ്ശബ്ദത പുലര്‍ത്തുന്നു എന്നത് അത്ഭുതമാണെന്നാണ് നിക്ഷേപകരുടെ പരാതി. കേരളത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായി അറിയപ്പെടുന്ന പാലാരിവട്ടം പാലം അഴിമതി കേസിലാണ് സര്‍ക്കാര്‍ മറ്റൊരു അലംഭാവം കാണിക്കുന്നത്. പാലം നിര്‍മ്മാതാക്കള്‍ക്ക് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് മുന്‍കൂര്‍ പണം നല്‍കിയതുള്‍പ്പെടെയുള്ള തെളിവ് കണ്ടെത്തിയിട്ടും ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുവാന്‍ സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ല. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ ടി.ഒ. സൂരജ് അഴിമതിയില്‍ മന്ത്രിയുടെ പങ്കാളിത്തം വ്യക്തമാക്കി മൊഴി നല്‍കിയിരുന്നു. മാത്രമല്ല ഈ കേസില്‍ ഹൈക്കോടതി വരെ ഇടപെട്ട് ഇബ്രാഹുംകുഞ്ഞിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. സര്‍ക്കാര്‍ ഖജനാവിലെ പണം വിനിയോഗിച്ച് പാലത്തിന്റെ പുനര്‍നിര്‍മ്മാണ് ആരംഭിച്ചിട്ടുപോലും ഇടത് ഭരണത്തില്‍ ഇബ്രാഹിംകുഞ്ഞ് സുഖമായി കഴിയുന്നുവെങ്കില്‍ മുസ്ലീം ലീഗ് നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ രഹസ്യധാരണ ഉണ്ടെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്. കോടികളുടെ അഴിമതി നടത്തിയവര്‍ സുഖമായി കഴിയുന്നതിനിടെയാണ് മുസ്ലീംലീഗിലെ മറ്റൊരു എം.എല്‍.എ യായ ഷാജിക്കെതിരായ അന്വേഷണം ചൂടുപിടിക്കുന്നത്. ഷാജിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ ഇടതുപക്ഷം കര്‍ശനമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഷാജിക്കെതിരായ പ്രതിഷേധത്തിന് മുസ്ലീംലീഗിലെ ചില പ്രമുഖരുടെ രഹസ്യ പിന്തുണ ഉണ്ടെന്ന വാദവും ശക്തമാണ്. അഴിമതി കേസുകളില്‍പെട്ട കമറുദ്ദീനും ഇബ്രാഹിംകുഞ്ഞും കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരെങ്കില്‍ ഷാജി കുഞ്ഞാലിക്കുട്ടിയുടെ മറുപക്ഷത്താണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്ന കുഞ്ഞാലിക്കുട്ടിക്ക് ഷാജി-മുനീര്‍ ലോബിയെ ഒതുക്കേണ്ടത് അത്യാവശ്യമാണ്. പിണറായി വിജയനും പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള രഹസ്യ ബന്ധമാണ് ഷാജിയുടെ കേസിന് പിന്നിലെന്നും മറ്റുള്ളവരെ രക്ഷിച്ചത് ഈ ബന്ധത്തിന്റെ പേരിലാണെന്നുമാണ് സിപിഐ(എം) മുസ്ലീംലീഗ് നേതാക്കള്‍ അടക്കം പറയുന്നത്. ജോസ്. കെ. മാണിക്ക് പിന്നാലെ മുസ്ലീംലീഗിനെയും സിപിഐ(എം) എല്‍.ഡി.എഫ് ലേക്ക് കൊണ്ടുവരുവാനുള്ള നീക്കത്തിന്റെ ഭാഗമാണോ അഴിമതി കേസുകളിലെ സര്‍ക്കാരിന്റെ ഈ മൗനമെന്ന സംശയം സിപിഐ അടക്കമുള്ള കക്ഷികള്‍ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹാഥ്റാസിലെ ദളിത് യുവതിയുടെ കൊലപാതകം; അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തേറെ ചര്‍ച്ചയായ ഹാഥ്റാസിലെ ദളിത് യുവതിയുടെ കൊലപാതകത്തിലെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട്. അലഹബാദ് ഹൈക്കോടതിയോടാണ് കേസ് അന്വേഷണത്തിന്‍്റെ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിന്‍്റെ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹാഥ്റസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‍്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നി‍ര്‍ദേശിച്ചിട്ടുണ്ട്.

You May Like

Subscribe US Now