അംബാനിയ്ക്ക് ബോംബ് ഭീഷണികേസ് : മുംബൈ പോലീസിലെ ‘എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ‘ പ്രദീപ് ശര്‍മ്മയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

User
0 0
Read Time:4 Minute, 0 Second

മുംബൈ: മുകേഷ് അംബാനി ബോംബ് ഭീഷണികേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസിലെ ‘എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ‘ ആയിരുന്ന പ്രദീപ് ശര്‍മ്മയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് വീട്ടില്‍ വന്നുകയറിയ കേന്ദ്ര ഏജന്‍സിയുടെ സംഘം വീട്ടില്‍ തെരച്ചില്‍ നടത്തി. കേസില്‍ അറസ്റ്റിലായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ ഉപദേശകനാണ് പ്രദീപ് ശര്‍മ്മ.

മുകേഷ് ഹിരാന്‍ കേസില്‍ ശര്‍മ്മ ചില സഹായങ്ങള്‍ ചെയ്തിരുന്നതിന്റെ തെളിവുകള്‍ കിട്ടിയതിനെ തുടര്‍ന്നായിരുന്നു​ റെയ്ഡ് എന്നാണ് ദേശീയ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നത്. ബോംബ് ഭീഷണിയ്ക്ക് പിന്നാലെ കൊല്ലപ്പെട്ട ബിസിനസുകാരന്‍ മുകേഷ് ഹിരാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വാസേ ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. അംബാനിയുടെ വീടിന് സമീപത്ത് എസ് യുവിയില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ പ്രദീപ് ശര്‍മ്മയാണെന്ന സൂചന വാസില്‍ നിന്നും കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വാസേയുമായുള്ള ബന്ധത്തിന്റെ പേരില്‍ ശര്‍മ്മ നേരത്തേ തന്നെ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നാണ് എന്‍ഐഎ പറയുന്നത്. സ്‌ഫോടക വസ്തു വെച്ചിരുന്ന വാഹനത്തില്‍ ഭീഷണിക്കത്ത് വാസേ കൊണ്ടിടുന്നത് നേരത്തേ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വാസേയെ ശര്‍മ്മ സഹായിക്കാന്‍ ശ്രമിച്ചിരുന്നതായി എന്‍ഐഎ സംശയിക്കുന്ന സാഹചര്യമുണ്ട്.

ശിവസേനയ്‌ക്കൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥ പദവിയില്‍ നിന്നും 2019 ലാണ് പ്രദീപ് ശര്‍മ്മ വിരമിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശര്‍മ്മ ഇപ്പോള്‍ പിഎസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം നടത്തുകയാണ്.

ഹിരാന്റെ കൊലപാതകവും അംബാനിയുടെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നും ബോംബ് കണ്ടെത്തിയ സംഭവവും സംബന്ധിച്ച കേസില്‍ മറ്റു രണ്ടുപേരെ കൂടി എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സന്തോഷ് ഷെലാറും ആനന്ദ് യാദവുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ ജൂണ്‍ 21 മുതല്‍ ഏജന്‍സിയുടെ കസ്റ്റഡിയിലാണ്.

സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ തന്റെ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് ഓട്ടോ സ്പെയര്‍പാര്‍ട്സുകള്‍ വില്‍ക്കുന്ന ബിസിനസുകാാരന്‍ മന്‍ഷുക് ഹീരാന്‍ നേരത്തേ പറഞ്ഞിരുന്നു. പിന്നാലെ മാര്‍ച്ച്‌ 5 ന് ഇയാളെ താനെയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഹീരാന്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു അംബാനിയുടെ മുംബൈയിലെ വീടായ ആന്റില്ല യ്ക്ക് മുന്നില്‍ നിന്നും വാഹനത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

400 കോ​ടി​യു​ടെ അട്ടിമറി ; പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപിച്ച്‌ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ കത്ത്

ലക്ഷദ്വീപില്‍ പുതുതായി അധികാരമേറ്റ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ ഖോ​ദ പ​ട്ടേ​ലി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ദാ​മ​ന്‍-​ദി​യു സി​ല്‍​വ​സ​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ​കൂ​ടി​യാ​യ പ്രഫുല്‍ 2016 മു​ത​ല്‍ ദാ​മ​ന്‍-​ ദി​യു​വി​ലെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്നു​ണ്ട്. 400 കോ​ടി​യു​ടെ നി​ര്‍​മാ​ണ​ക്ക​രാ​റു​ക​ള്‍ പ്ര​ഫു​ല്‍ പ​ട്ടേ​ല്‍ വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കി​യെ​ന്നും ഔ​ദ്യോ​ഗി​ക വ​സ​തി മോ​ടി​പി​ടി​പ്പി​ക്കാ​ന്‍ 17.5 കോ​ടി ധൂ​ര്‍​ത്ത​ടിച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒന്നടങ്കം ചേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച​ത്. വി​ക​സ​ന​ത്തിെന്‍റ മ​റ​വി​ല്‍ പ​ട്ടേ​ല്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ […]

You May Like

Subscribe US Now