അച്ഛന്റെ ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പുറത്തിറങ്ങി, 19കാരനെ കുത്തിക്കൊന്നു; പ്രകോപനത്തിന് കാരണം പെണ്‍കുട്ടിയെ സ്‌നേഹിച്ചത്

User
0 0
Read Time:1 Minute, 39 Second

ന്യൂഡല്‍ഹി: അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. 19കാരനായ കുനാലാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നാലു പ്രതികളെയും പൊലീസ് പിടികൂടി.

കേക്ക് ഷോപ്പില്‍ പോകുന്നതിനിടെയാണ് കുനാലിനെ സംഘം ആക്രമിച്ചത്. നിരവധി തവണ കുനാലിനെ പ്രതികള്‍ കുത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. നെഞ്ചിലും പുറത്തും വയറ്റിലുമാണ് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നതിനെ ചൊല്ലി കുനാലും പ്രതിയായ ഗൗരവും തമ്മില്‍ ശത്രുത നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്ത കത്തി ഉപയോഗിച്ചാണ് പ്രതികള്‍ കുനാലിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചോക്സിക്കെതിരെ അനധികൃത കുടിയേറ്റക്കേസ് നിലനില്‍ക്കില്ല; ചോക്സിയെ തട്ടിക്കൊണ്ടുവന്നതാണെന്ന അഭിഭാഷകരുടെ വാദം അംഗീകരിച്ച്‌ ഡൊമനിക്കന്‍ കോടതി

ഡൊമനിക്ക: അനധികൃത കുടിയേറ്റക്കേസ് വാദത്തിനിടെ നിര്‍ണായക നിരീക്ഷണവുമായി ഡൊമനിക്കന്‍ മജിസ്ട്രേറ്റ് കോടതി. മെഹുല്‍ ചോക്സിക്കെതിരെ അനധികൃത കുടിയേറ്റക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ചോക്സിയെ ഉടന്‍ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് കോടതി തീരുമാനം തിരിച്ചടിയാകും. ഡൊമനിക്കന്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ചോക്സിയെ മജിസ്ട്രേറ്റ് കോടതിയില്‍ അടിയന്തരമായി ഹാജരാക്കിയത്. അനധികൃത കുടിയേറ്റക്കേസ് വാദത്തിനിടെയായിരുന്നു കോടതി ഉത്തരവ്. അറസ്റ്റിലായി 72 മണിക്കൂര്‍ കഴിഞ്ഞിട്ടും ചോക്സിയെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. മെഹുല്‍ ചോക്സിയെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണ്.

You May Like

Subscribe US Now