അഞ്ചുമിനിട്ടിനുള്ളില്‍ കോവാക്‌സിന്റെയും കോവിഷീല്‍ഡിന്റെയും കുത്തിവെപ്പ് ; രണ്ട് നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

User
0 0
Read Time:3 Minute, 0 Second

പട്‌ന: ബിഹാറില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്ബിലെത്തിയ സ്ത്രീക്ക് അഞ്ചുമിനിട്ടിനുള്ളില്‍ കോവാക്‌സിന്റെയും കോവിഷീല്‍ഡിന്റെയും കുത്തിവെയ് പ്പെടുത്തു. റൂറല്‍ പട്‌നയിലെ പുന്‍പുന്‍ ബ്ലോക്കില്‍ ജൂണ്‍ 16 നാണ് സംഭവം. സുനിലാ ദേവി എന്ന സ്ത്രീയ്ക്കാണ് രണ്ട് വാക്‌സിനുകളുടെയും കുത്തിവെപ്പെടുത്തത്. അതെ സമയം ഇവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

ബെല്‍ദാരീചകിലെ ഒരു സ്‌കൂളില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്ബിലാണ് താന്‍ പോയതെന്ന് സുനിലാ ദേവി പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി .രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വരിനില്‍ക്കുകയും അവിടെ വെച്ച്‌ കോവിഷീല്‍ഡ് വാക്‌സിന്റെ കുത്തിവെപ്പ് ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ചുമിനിട്ട് വിശ്രമിക്കാന്‍ ആരോഗ്യ അധികൃതര്‍ സുനിലയോട് നിര്‍ദേശിച്ചു .നിരീക്ഷണ മുറിയില്‍ ഇരിക്കുമ്ബോള്‍, മറ്റൊരു നഴ്‌സ് വരികയും കോവാക്സിന്‍ കുത്തിവെപ്പ് എടുക്കുകയുമായിരുന്നെന്ന് സുനില വെളിപ്പെടുത്തുന്നു.

“ഞാന്‍ ഒബ്‌സെര്‍വേഷന്‍ മുറിയില്‍ ഇരിക്കുകയിരുന്നു. അപ്പോള്‍ മറ്റൊരു നഴ്‌സ് വരികയും കുത്തിവെപ്പ് എടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു. തനിക്ക് കുത്തിവെപ്പ് ലഭിച്ചതാണെന്ന് അവരോടു പറഞ്ഞു. എന്നാല്‍ അതേകയ്യില്‍ ഒരു കുത്തിവെപ്പ് കൂടി തരുമെന്ന് നഴ്‌സ് പറഞ്ഞു- സുനില കൂട്ടിച്ചേര്‍ക്കുന്നു. അനാസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുനില ആവശ്യപ്പെട്ടു.

രണ്ട് നഴ്‌സുമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുന്‍പുന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ശൈലേഷ് കുമാര്‍ കേസരി വ്യക്തമാക്കി .സംഭവത്തിന് പിന്നാലെ സുനിലാ ദേവിയുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ മെഡിക്കല്‍ സംഘത്തെയും നിയോഗിക്കുകയും ചെയ്തു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. പ്രതികരണം നിലവാരമില്ലാത്തതെന്നും ദൗര്‍ഭാഗ്യകരമെന്നും പറഞ്ഞ ചെന്നിത്തല, യഥാര്‍ത്ഥത്തിലുള്ള പിണറായി വിജയന്റെ മുഖമാണ് ഇന്നലെ പുറത്തുവന്നതെന്നും കൂട്ടിച്ചേര്‍ത്തു. കോവിഡ് വിവരങ്ങള്‍ അറിയാനാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ജനങ്ങള്‍ കാണുന്നത്. കോവിഡ് പത്രസമ്മേളനങ്ങളില്‍ ഇതുപോലുള്ള വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ പാടില്ലാത്തതാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരം വേണം. ആ നിലവാര […]

You May Like

Subscribe US Now