അഞ്ചുവര്‍ഷത്തിനകം ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമാകും : നിതിന്‍ ഗഡ്‍കരി

User
0 0
Read Time:4 Minute, 59 Second

ഡല്‍ഹി : അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി. വെള്ളിയാഴ്ച ആത്മനിര്‍ഭര്‍ ഭാരത് – സോളാര്‍, എംഎസ്‌എംഇയിലെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്‌എംഇ) മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്‍കരി പറഞ്ഞു. സൗരോര്‍ജ്ജം ലഭ്യമാക്കുന്നതിലൂടെ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വലിയ വിപണി സൃഷ്‍ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള എംഎസ്‌എംഇകളെ ഇപ്പോള്‍ മൂലധന വിപണിയില്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും വാഹനങ്ങളുടെ സ്ക്രാപ്പിംഗ് നയത്തില്‍ നിക്ഷേപത്തിന് വലിയ അവസരമുണ്ടെന്ന് ഗഡ്‍കരി പറഞ്ഞു. രാജ്യത്ത് വൈദ്യുതി ഉല്‍പാദനത്തിന് വളരെയധികം സാധ്യതകളും ശേഷിയുമുണ്ട്. ഇന്ത്യയിലെ സൗരോര്‍ജ്ജ നിരക്ക് യൂണിറ്റിന് 2.40 രൂപയും വാണിജ്യ വൈദ്യുതി നിരക്ക് യൂണിറ്റിന് 11 രൂപയുമാണ്. സൗരോര്‍ജ്ജം വഴി ഉല്‍പ്പാദിപ്പിക്കുന്ന വിലകുറഞ്ഞ വൈദ്യുതി വാഹനങ്ങള്‍ക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയിലേക്കുള്ള വാഹന കയറ്റുമതി കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി നിതിന്‍ ഗഡ്‍കരി നേരത്തെയും എത്തിയിരുന്നു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഗഡ്കരിയുടെ നിര്‍ദേശം. കുറഞ്ഞ നിരക്കില്‍ രാജ്യത്ത് വാഹനങ്ങളുടെ പാര്‍ട്സുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡി.എം.കെയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് ചൂടില്‍ തമിഴകം

ഡി.എം.കെയും കോണ്‍ഗ്രസും കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. 20 സീറ്റുകളില്‍ മത്സരിക്കുന്ന ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കും. അല്‍പ്പം വൈകിയെങ്കിലും ഏറെ അത്മവിശ്വാസത്തോടെയാണ് ഡി.എം.കെ സ്ഥാനാര്‍ഥി പട്ടികയും തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കിയത്. ഇന്ധന വില നിയന്ത്രണവും വികസന പദ്ധതികളും, വനിതാ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ച്‌ പ്രചാരണ രംഗത്തു കളം പിടിക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നത്. കരുണാനിധിയുടെ കൊച്ചുമകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പടെ […]

You May Like

Subscribe US Now