അടിയന്തരാവസ്ഥ തീര്‍ത്തും തെറ്റായിരുന്നുവെന്ന്​ രാഹുല്‍ ഗാന്ധി

User
1 0
Read Time:3 Minute, 46 Second

ന്യൂഡല്‍ഹി: 1975 ല്‍, തന്‍റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീര്‍ത്തും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണല്‍ സര്‍വ്വകലാശാല ​െപ്രാഫസറും സാമ്ബത്തിക വിദഗ്​ധനുമായ കൗഷിക്​ ഭാസുവുമായുള്ള അഭിമുഖത്തിലാണ്​ രാഹുലിന്‍റെ തുറന്നു പറച്ചില്‍.

‘അത്​ (അടിയന്തരാവസ്​ഥ) തീര്‍ത്തും തെറ്റായിരുന്നുവെന്നാണ്​ ഞാന്‍ കരുതുന്നത്​. എന്‍റെ മുത്തശ്ശിയും (ഇന്ധിരാ ഗാന്ധി) അങ്ങനെ പറഞ്ഞിട്ടുണ്ട്​.’ – രാഹുല്‍ പറഞ്ഞു.

‘അതേസമയം, ഒരു ഘട്ടത്തിലും ​ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഘടനയെയും ചട്ടക്കൂടിനെയും കോണ്‍ഗ്രസ്​ കയ്യേറ്റം ചെയ്​തിട്ടില്ല. തുറന്നു പറയകയാണെങ്കില്‍, കോണ്‍ഗ്രസിന്​ ഒരിക്കലും അതിനാകില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അതിനനുവദിക്കുന്നില്ല’ – രാഹുല്‍ തുടര്‍ന്നു.

എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ സംഭവിക്കുന്നത്​ തീര്‍ത്തും വ്യത്യസ്​തമാണ്​. ഭരണഘടനാ സ്​ഥാപനങ്ങളില്‍ ആര്‍.എസ്​.എസ്​ അവരുടെ ആളുകളെ നിറക്കുകയാണ്​. അതുകൊണ്ടു തന്നെ, തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയാലും ഭരണഘടനാസ്​ഥാപനങ്ങളെ ഉടനെയൊന്നും മോചിപ്പിക്കാനാകില്ല’- രാഹുല്‍ പറഞ്ഞു.

ആര്‍.എസ്​.എസ്​ ബന്ധമുള്ള മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍ തന്‍റെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്ന്​ മധ്യപ്രദേശ്​ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്​ ത​േന്നാട്​ പറഞ്ഞത്​ രാഹുല്‍ അഭിമുഖത്തില്‍ ഒാര്‍ത്തെടുത്തു. ഭരണഘടനാ സ്​ഥാപനങ്ങളില്‍ ആര്‍.എസ്​.എസ്​ നടത്തിയ കയ്യേറ്റം വ്യക്​തമാക്കുന്നതാണ്​ കമല്‍നാഥിന്‍റെ അനുഭവം.

‘ആധുനിക ജനാധിപത്യങ്ങള്‍ നിലനില്‍ക്കുന്നത്​ ഭരണഘടനാസ്​ഥാപനങ്ങള്‍ സ്വതന്ത്രവും പരസ്​പര പൂരകവുമായി നിലനില്‍ക്കു​േമ്ബാഴാണ്​. എന്നാല്‍, ഇന്ത്യയിലെ മുഴുവന്‍ സ്​ഥാപനങ്ങളുടെയും സ്വതന്ത്ര സ്വഭാവത്തെ ആര്‍.എസ്​.എസ്​. ആസൂത്രിതമായി ആക്രമിച്ച്‌​ ഇല്ലാതാക്കുകയാണ്​. ജനാധിപത്യം നശിക്കുകയാണെന്ന്​ ഞാന്‍ പറയില്ല, അതിനെ ​ ഞെരിച്ച്‌​ കൊല്ലുകയാണെന്ന്​ പറയേണ്ടിവരും’- രാഹുല്‍ പറഞ്ഞു.

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്​ നിര്‍ണ്ണായകമാണെന്ന് വാദിച്ച ആദ്യയാളാണ്​ ഞാന്‍. ബി.ജെ.പിയിലോ മറ്റേതെങ്കിലും രാഷ്​ട്രീയ പാര്‍ട്ടിയിലോ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടോയെന്ന ചോദ്യം ആരും ഉയര്‍ത്തുന്നില്ലെന്നത്​ ബഹുരസമാണ്​’ – കോണ്‍ഗ്രസിലെ വിമത നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന്​ മറുപടിയായി രാഹുല്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പ്രചാരണത്തിന് കര്‍ഷക പോരാളികളുമെത്തും

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ അണിനിരക്കാന്‍ കര്‍ഷകര്‍. ബി.ജെ.പിക്കെതിരായ ക്യാമ്ബയിനുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ സന്ദര്‍ശനം നടത്തും. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 98ാം ദിവസത്തിലേക്ക് കടക്കവേയാണ് പുതിയ സമര പ്രഖ്യാപനവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കുമെന്നും ഇതിനായി സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുമെന്നും സംഘടനാ പ്രതിനിധികള്‍ […]

You May Like

Subscribe US Now