അണ്ണാദുരൈയുടെയും കരുണാനിധിയുടെയും നയം പിന്തുടര്‍ന്ന് സ്റ്റാലിന്‍; കേന്ദ്രസര്‍ക്കാരിന് പകരം യൂണിയന്‍ സര്‍ക്കാര്‍

User
0 0
Read Time:2 Minute, 32 Second

ചെന്നൈ: അണ്ണാദുരൈയുടെയും കരുണാനിധിയുടെയും നയത്തില്‍ പിന്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേന്ദ്രസര്‍ക്കാരിന്റെ അധികാരപ്രയോഗത്തോട് തമിഴ്‌നാട് സര്‍ക്കാരില്‍നിന്ന് സമ്ബൂര്‍ണ വിധേയത്വം പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുകയാണ് സ്റ്റാലിന്‍.

കേന്ദ്ര സര്‍ക്കാര്‍ എന്ന അര്‍ഥമുള്ള മത്തിയരശ് എന്ന പ്രയോഗം മാറ്റിയാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളിലും രേഖകളിലും മത്തിയരശ് എന്നതിനു പകരം യൂണിയന്‍ സര്‍ക്കാര്‍ എന്ന അര്‍ഥമുള്ള ഒന്‍ട്രിയരശ് എന്ന പ്രയോഗം ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്.

ഫെഡറല്‍ അധികാരഘടന പിന്തുടരുന്ന രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ അമിത അധികാരമില്ലെന്നാണ് ഡി.എം.കെ.യുടെ നിലപാട്.

അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കാലംമുതല്‍ കേന്ദ്ര സര്‍ക്കാരിനെ ഒന്‍ട്രിയരശ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, എ.ഐ.എ.ഡി.എം.കെ. അധികാരത്തിലിരുന്ന കഴിഞ്ഞ 10 വര്‍ഷവും മത്തിയരശ് എന്ന പദമാണ് ഉപയോഗിച്ചത്.

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. പനി, പേശിവേദന, തലവേദന, വയറുവേദന. ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്ബോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്‌കൂള്‍ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ കേരളം ഒന്നാമത്: പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംശ്രേണിയില്‍ എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകരമാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വൈവിധ്യമായ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരളം വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കേരളത്തിന് തുണയായത് എന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം, […]

You May Like

Subscribe US Now