അണ്‍ലോക്ക് സമയത്ത് ആള്‍ക്കൂട്ടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

User
0 0
Read Time:2 Minute, 3 Second

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞതിനെത്തുടര്‍ന്ന് അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചത് പുതിയ പ്രസരണത്തിന് വഴിവയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യവകുപ്പിനെഴുതിയ കത്തിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി അജയ് ഭല്ല മുന്നറിയിപ്പുനല്‍കിയത്.

കൊവിഡ് അണ്‍ലോക്ക് ആരംഭിച്ചശേഷം വിവിധ സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകളും കച്ചവടസ്ഥാപനങ്ങളും തുറന്ന സമയമാണ് ഇത്. പലയിടത്തും വലിയ ആള്‍ക്കൂട്ടമുണ്ട്. ഈ സമയത്ത് വിട്ടുവീഴ്ച ചെയ്താല്‍ വലിയ ദുരന്തത്തിന് കാരണമാവും. അതുകൊണ്ട് കൊവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകരുത്. കൊവിഡ് വ്യാപനം തടയുന്ന തരത്തിലുളള പെരുമാറ്റം, പരിശോധ, ട്രാക്കിങ്, ചികില്‍സ, വാക്‌സിനേഷന്‍ എന്നിവയില്‍ ശ്രദ്ധപതിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ കത്തില്‍ പറയുന്നു.

ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ ലോക്ക് ഡൗണിനുശേഷം വലിയ ആള്‍ക്കൂട്ടം ദൃശ്യമായതിനെക്കുറിച്ച്‌ ഹൈക്കോടതി മുന്നറിയിപ്പുനല്‍കിയിരുന്നു. നിയമലംഘകര്‍ക്കെതിരേ കടുത്ത നടപടി കൈക്കൊള്ളാനും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി പരാമര്‍ശം വന്ന് അടുത്ത ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികാരികള്‍ക്കും കത്തെഴുതിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"നിങ്ങള്‍ക്കാരാണീ ചോദ്യങ്ങള്‍ വാട്‌സാപ്പില്‍ തരുന്നത്, എകെജി മന്ദിരത്തില്‍ നിന്നാണോ?" മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി സുധാകരന്‍

കൊച്ചി: സ്വയം ബുദ്ധിക്ക് ചോദ്യം ചോദിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരിലൊരാളോട് പറഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, നിങ്ങള്‍ക്ക് ആരാണ് വാട്‌സാപ്പില്‍ ചോദ്യം അയച്ചു തരുന്നത്. സിപിഎമ്മിന്റെ ആപ്പീസില്‍ നിന്ന് വരുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയണോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകരോട് സുധാകരന്‍ ക്ഷുഭിതനായത്. “നിങ്ങള്‍ക്കാരാണീ ചോദ്യങ്ങള്‍ വാട്‌സാപ്പില്‍ തരുന്നത്. എകെജി മന്ദിരത്തില്‍ നിന്നാണോ? ആരാണ് തരുന്നത്. പത്രക്കാരന്‍ പത്രക്കാരന്റെ […]

You May Like

Subscribe US Now