അപകീര്‍ത്തി കേസില്‍ നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്

User
0 0
Read Time:1 Minute, 12 Second

മുംബൈ: അപകീര്‍ത്തി കേസില്‍ നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാവാത്തതിനെത്തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

മാര്‍ച്ച്‌ ഒന്നിനു ഹാജരാവന്‍ നിര്‍ദേശിച്ച്‌ ഫെബ്രുവരി ഒന്നിനാണ് അന്ധേരി മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കങ്കണയ്ക്കു സമന്‍സ് അയച്ചത്. എന്നാല്‍ ഇന്ന് കങ്കണ കോടതിയില്‍ എത്തിയില്ല. കേസ് കോടതി മാര്‍ച്ച്‌ 22ലേക്കു മാറ്റി.

ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്.

കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ പരാതി. പരാതി അന്വേഷിച്ച്‌ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍

തിരുപ്പതി:  ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയില്‍. തിരുപ്പതി എയര്‍പോര്‍ടില്‍ വച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച രാവിലെ ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍ സര്‍കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നായിഡുവിനെ റെനിഗുണ്ട പൊലീസ് തിരുപ്പതി വിമാനത്താവളത്തിലെത്തി തടയുകയായിരുന്നു. പരിപാടികള്‍ക്ക് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ ചന്ദ്രബാബു നായിഡു ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് നായിഡു വിമാനത്താവളത്തില്‍ കുത്തിയിരുന്നു […]

You May Like

Subscribe US Now