അഭിഭാഷക ദമ്ബതികളെ കാറില്‍ നിന്ന് പിടിച്ചിറക്കി, നടുറോഡിലിട്ട് വെട്ടിക്കൊന്നു; കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യം

User
0 0
Read Time:1 Minute, 33 Second

ഹൈദരബാദ്: കാറില്‍ സഞ്ചരിച്ചിരുന്ന അഭിഭാഷക ദമ്ബതിമാരെ പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാനയിലെ വാമന റാവു, നാഗമണി എന്നിവരാണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് മാത്താനിയിലേക്ക് പൊകുന്നതിനിടെയാണ് സംഭവം.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ; രാമഗിരിക്ക് സമീപത്തുവച്ച്‌ അജ്ഞാതരായ സംഘം മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വാമന റാവുവിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലെ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഗഞ്ജപട്ഗു സ്വദേശിയായ കുന്ത ശ്രീനിവാസാണ് അറസ്റ്റിലായത്.

മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ വാമനറാവു ഇടപെട്ടതിനെ തുടര്‍ന്ന് കുന്ത ശ്രീനിവാസ് പലപ്പോഴും താക്കീത് ചെയ്തിരുന്നു. തെലങ്കാന രാഷ്ട്രീയ സമിതിയുടെ പ്രാദേശിക നേതാവാണ് കുന്ത ശ്രീനിവാസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബസ്സുകള്‍ക്ക് നികുതി ഒഴിവാക്കി; മറ്റു വാഹന നികുതിയിലും ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം > സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്ണ്ണമായും ഒഴിവാക്കാന് തീരുമാനിച്ചതായി മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. ദീര്ഘകാലമായി കുടിശ്ശികയുള്ള മോട്ടോര് വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്ക്കും അനുവാദം നല്കിതായും മന്ത്രി അറിയിച്ചു. സംസ്ഥാന സര്ക്കാറിന്റെ “സാന്ത്വന സ്പര്ശം’ അദാലത്തില് പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശ്ശിക വാഹന […]

You May Like

Subscribe US Now