അമിതമായി വായ്പയെടുക്കുന്നത് കേരളത്തിന് പിന്നീട് ഭാരമായി മാറും ; മന്‍മോഹന്‍ സിങ്

User
0 0
Read Time:2 Minute, 14 Second

തിരുവനന്തപുരം : അമിതമായി വായ്പയെടുക്കുന്നത് ഭാവിയില്‍ കേരളത്തിന് ഭാരമായി മാറുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം തിരിച്ചടിയുണ്ടാക്കും. പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി പദ്ധതികളില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വീണ്ടുവിചാരമില്ലാത്ത നോട്ടു നിരോധനമുണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിലില്ലായ്മ വര്‍ധിച്ചു. ദരിദ്രര്‍ക്കു പിന്തുണ നല്‍കുന്നത് പോലെയുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമേ സമ്ബദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂണുകളില്‍ അതിവേഗപാത നിര്‍മിക്കണമെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റ്ഡീസിന്റെ വികസനരേഖയില്‍ പറയുന്നു. സ്‌ത്രീകള്‍ക്കയി 2 ലക്ഷം പൊതുശുചിമുറികള്‍ നിര്‍മിക്കണമെന്നും ഇവയുടെ ലഭ്യത അറിയാന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ തയാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് വികസന രേഖ തയാറാക്കിയിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രിയും രാഷ്ട്രപതിയും ഇന്ന് കൊവിഡ് വാക്സീന്‍ സ്വീകരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിക്കും. 11 മണിക്ക് തൈക്കാട് ആശുപത്രിയിലെത്തിയാണ് വാക്സിന്‍ സ്വീകരിക്കുക. മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ.ചന്ദ്രശേഖരനും ഇന്നലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. സംസ്ഥാന മന്ത്രിമാരില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി വാക്സിന്‍ സ്വീകരിക്കുക. തിങ്കളാഴ്ച്ചയാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് […]

Subscribe US Now