അമിത് ഷായെ അറസ്റ്റ് ചെയ്ത കന്തസാമിയെ ഡി.ജി.പിയായി നിയമിച്ച്‌ സ്റ്റാലിന്‍

User
0 0
Read Time:1 Minute, 26 Second

ചെന്നൈ: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ ബി.ജെ.പി നേതാവ് ‍അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഓഫീസര്‍ പി. കന്തസാമിയെ ഡി.ജി.പി.യായി നിയമിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ വകുപ്പ് മേധാവി ആയിട്ടാണ് കന്തസാമിയുടെ നിയമനം.

അധികാരത്തിലെത്തിയാല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിന്‍റെ കാലത്തെ അഴിമതികള്‍ അന്വേഷിച്ച്‌ ശക്തമായ നടപടിയെടുക്കും എന്നത് സ്റ്റാലിന്‍റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു.

2010ലാണ് സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. അന്ന് സി.ബി.ഐ ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന പി. കന്തസാമിയും ഡി.ഐ.ജിയായിരുന്ന അമിതാഭ് ഠാക്കൂറും ചേര്‍ന്നാണ് ഷായെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ എസ്.എന്‍.സി ലാവ്‍ലിന്‍ കേസും കന്തസാമി അന്വേഷിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യന്‍ വൈറസ് അപകടകാരി, ലോകത്തിന് ആശങ്ക

ജനീവ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ). അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്‌ഒ കോവിഡ് ടെക്‌നിക്കല്‍ മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാണ് ബി 1617 എന്ന കൊറോണ വകഭേദത്തെ കണ്ടെത്തിയത്. അതിവേഗമാണ് ഇതു പടരുന്നത്. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡബ്ല്യൂഎച്ച്‌ഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് മരിയ പറഞ്ഞു. ഡബ്ല്യൂഎച്ച്‌ഒയുടെ പകര്‍ച്ചവ്യാധി പഠന […]

You May Like

Subscribe US Now