അയല്‍വാസിയെ കുടുക്കാന്‍ ‘ദൃശ്യം’ മോഡല്‍ ഗൂഡാ​ലോചന; കൊലപാതകക്കേസ്​ ​പ്രതി വെടിയേറ്റ്​ ആശുപത്രിയില്‍

User
0 0
Read Time:4 Minute, 30 Second

ന്യൂഡല്‍ഹി: ദൃശ്യം സിനിമയില്‍ നിന്ന്​​ പ്രേരണയുള്‍കൊണ്ട് അയല്‍വാസി തന്നെ ആക്രമിച്ചതായി വരുത്തിത്തീര്‍ക്കാന്‍ കൊലപാതകക്കേസ്​ പ്രതി നടത്തിയ ശ്രമം വിഫലമായി.

വടക്കന്‍ ഡല്‍ഹിയിലെ മജ്​നു കാ തില്ല നിവസിയായ അമര്‍ പാല്‍ ഈ വര്‍ഷം മേയ്​ 29നാണ്​ 60 ദിവസത്തെ ഇടക്കാല ജാമ്യത്തില്‍ ജയിലില്‍ നിന്ന്​ പുറത്തിറങ്ങിയത്​. 2019ല്‍ അയല്‍വാസിയായ ഓംബിറി​െന്‍റ മാതാവിനെ കൂട്ടുകാര്‍​ക്കൊപ്പം കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു അമര്‍ പാല്‍. സംഭവം നടന്ന അന്ന്​ മുതല്‍ അമര്‍പാലും സുഹൃത്തുക്കളും ജയിലിലായിരുന്നു.

​ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കേസില്‍ സാക്ഷികളായ ഒംബീറി​െന്‍റ കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തി കേസില്‍ നിന്ന്​ ഊരാര്‍ അമര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്നാണ്​ ഓംബീറും കുടുംബവും തന്നെ ആക്രമിച്ചതായി വരുത്തിത്തീര്‍ക്കാന്‍ സഹോദരന്‍ ഗുഡ്ഡുവിനെയും ബന്ധു അനിലിനെയും കൂട്ടി അമര്‍ ഗൂഡാലോചന നടത്തിയതായി പൊലീസ്​ പറഞ്ഞു.

അമര്‍ ആദ്യം ത​െന്‍റ ബന്ധുക്കള്‍ക്ക്​ ‘ദൃശ്യം’ സിനിമ കാണിച്ച്‌​ കൊടുത്തു. സിനിമ കണ്ടതി​െന്‍റ അടിസ്​ഥാനത്തില്‍ ചില രംഗങ്ങള്‍ പുനര്‍ചിത്രീകരിക്കുകയും അതുവഴി സാക്ഷിക​ളെ ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം.

പദ്ധതിയുടെ അടിസ്​ഥാനത്തില്‍ ഓംബിറും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുന്നതായും പ്രതികാരത്തി​​െന്‍റ ഭാഗമായി തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും അമര്‍ ആളുകളെ വിശ്വസിപ്പിച്ചു. ആക്രമണ സമയത്ത്​ സംഗതി കൈവിട്ട്​ പോകാതിരിക്കാന്‍ നാടന്‍ തോക്കാണ്​ അമര്‍ തയാറാക്കി വെച്ചത്​. അനില്‍ ത​െന്‍റ ബന്ധുവായ മനീഷിനെയും കൂടെകുട്ടി.

അനില്‍ അമറിനെതിരെ വെടിവെക്കുമെന്നും ഇത്​ ഓംബീറും കുടുംബവും ചെയ്​തതാണെന്ന്​ വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതി. താന്‍ ഇടക്കിടെ പോകാറുള്ള ഖൈബര്‍ ചുരത്തിലാണ്​ അമര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്​. ഏറെ പരിചയക്കാര്‍ പ്രദേശത്തുള്ളതിനാല്‍ അവര്‍ ത​െന്‍റ വാദം അംഗീകരിക്കുമെന്ന്​ കരുതി. ജൂണ്‍ 29ന്​ ഖൈബര്‍ ചുരത്തിലൂടെ ഒരു മണിക്കൂര്‍ ചുറ്റിയടിച്ച്‌​ നടന്ന അമര്‍ തന്നെ ചിലര്‍ പിന്തുടരുന്നുവെന്ന്​ കാണിക്കാന്‍ ശ്രമിച്ചു. ശേഷം ഗഡ്ഡുവിനെ വിളിച്ച്‌​ പ്ലാന്‍ നടപ്പാക്കാന്‍ നോക്കി. അമറിനെ വെടിവെച്ച ശേഷം അനില്‍ ഗുഡ്ഡുവിനും മനീഷിനുമൊപ്പം രക്ഷപെട്ടു.

പരിക്കേറ്റ നിലയില്‍ സുഹൃത്തി​െന്‍റ അടുത്തെത്തിയ അമര്‍ തന്നെ ഓംബിറും കുടുംബവും ആക്രമിച്ചതായി പറഞ്ഞു. കേസിനായി നോര്‍ത്ത്​ ഡി.സി.പി ആ​േന്‍റാ അല്‍ഫോണ്‍സ്​ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ജൂലൈ രണ്ടിന്​ നടത്തിയ അന്വേഷണത്തില്‍ അമറി​െന്‍റ കുടുംബം ഓംബീറി​െന്‍റ കുടുംബത്തില്‍ കുറ്റം ചാര്‍ത്തി. എന്നാല്‍ അവരുടെ വാദത്തില്‍ പൊലീസിന്​ വൈരുധ്യം തോന്നി.

പൊലീസ്​ നടത്തിയ ചോദ്യം ചെയ്യലില്‍ അനില്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഗൂഡാലോചനയുടെ ചുരുളഴിഞ്ഞു. അമറിനെ വെടിവെച്ച തോക്ക്​ അനിലി​െന്‍റ അടുത്ത്​ നിന്ന്​ പൊലീസ് കണ്ടെത്തി. അമര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്​. മനീഷിനും ഗുഡ്ഡുവിനുമായി പൊലീസ്​ തെരച്ചിലിലാണ്​. ​

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡ് വ്യാപനത്തിന് നേരിയ ശമനം: സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആക്റ്റീവ് കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.നിലവില്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.17 ശതമാനമാണ്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്.രാജ്യത്തെ പ്രതിദിന രോഗമുക്തി നിരക്ക് […]

You May Like

Subscribe US Now