‘അയാള്‍ ഒരു വര്‍ഗീയവാദിയാണ്’; ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് മുസ്ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ട മമതയ്ക്ക് കുരുക്ക്

User
0 0
Read Time:1 Minute, 58 Second

കൊല്‍ക്കത്ത: ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസ്. മുസ്ലിം വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച്‌ നില്‍ക്കണമെന്നായിരുന്നു മമതയുടെ പ്രസ്താവന.

വോട്ടുകള്‍ വിഭജിക്കരുതെന്ന് മുസ്ളിം സമുദായത്തോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു ഹൂഗ്ലിയിലെ പ്രചാരണത്തിനിടെ മമത ചെയ്തത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നു, ബി.ജെ.പിയില്‍ നിന്ന് പണം വാങ്ങിയ പിശാച് വ്യക്തിയുടെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ നിരവധി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്‌ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു,’ എന്നായിരുന്നു മമത പറഞ്ഞത്.

അയാള്‍ ബി.ജെ.പിയുടെ അപ്പോസ്തലന്മാരില്‍ ഒരാളാണ്, ഒരു ബി.ജെ.പി സഖാവ്. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കാന്‍ ബിജെപി നല്‍കിയ പണവുമായി അയാള്‍ കറങ്ങിനടക്കുകയാണെന്നും ന്യൂനപക്ഷ സമുദായം അതില്‍ വീണുപോകരുതെന്നുമായിരുന്നു മമത പറഞ്ഞത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചലച്ചിത്ര ലോകത്ത്‌ നീതിയില്ല,ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യന്‍ സിനിമ സെന്‍സറിംഗുമായി ബന്ധപ്പെട്ട തീരുമാനങ്ങളും, നടപടികളും ചോദ്യം ചെയ്യുവാനായി ചലച്ചിത്രകാരമാര്‍ക്ക് സമീപിക്കാവുന്ന അപ്പലേറ്റ് ട്രൈബ്യൂണലായ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. പുതിയ ഓര്‍ഡിനന്‍സിലൂടെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.1983ലാണ് അപ്പലേറ്റ് ട്രൈബ്യൂണല്‍ സ്ഥാപിതമായത്. ഇനി ഇത്തരം സെന്‍സറിംഗ് പരാതികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യേണ്ടതായി വരും.1952ലെ സിനിമാറ്റോ ഗ്രാഫ് ആക്‌ട് 5 ഡി വകുപ്പ് പ്രകാരം നിലവില്‍ വന്ന അതോറിറ്റിയാണ് ഇത്. സി.ബി.എഫ്.സി പ്രദര്‍ശന അനുമതി നിഷേധിച്ച […]

You May Like

Subscribe US Now