അറിവില്ലാത്തത് പ്രധാനമന്ത്രിയ്ക്കല്ല രാഹുലിനാണ് ; ഒറ്റ രാത്രി കൊണ്ട് വാക്‌സിന്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രാലയം

User
0 0
Read Time:2 Minute, 10 Second

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അനാവശ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത്. കൊവിഡ് മരണങ്ങളില്‍ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ​ഗാന്ധിക്കാണ് മറുപടിയുമായി ആരോ​ഗ്യമന്ത്രാലയം രംഗത്ത് വന്നത്. വാക്സീന്‍ ഉത്പാദനം ഒരു രാത്രി കൊണ്ട് ചെയ്യാവുന്ന പണിയല്ലന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്‍റെ മറുപടി. നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്സീന്‍ വികസനം സാധ്യമാകൂ. ഉത്പാദിപ്പിച്ച വാക്സീന്‍ ഉടനടി വിതരണം ചെയ്യാനുമാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

നീണ്ട ഇടവേളയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ രാഹുല്‍ ഗാന്ധി കൊവിഡ് തരംഗം നേരിടുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രിക്ക് അറിവില്ലെന്നായിരുന്നു ആരോപിച്ചത്. വാക്സീന്‍ വിദേശത്തേക്ക് കയറ്റി അയച്ച പ്രധാനമന്ത്രി മരണങ്ങള്‍ക്ക് ഉത്തരവാദിയാണ്. സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലാത്തപ്പോള്‍ ഇനിയും നിരവധി തരംഗങ്ങള്‍ ഇന്ത്യയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

കുറ്റപ്പെടുത്തല്‍ കൊണ്ട് ഒന്നും അവസാനിക്കില്ല. കുറ്റപ്പെടുത്തിയവര്‍ ആരും തന്നെ ഒരിക്കല്‍ പോലും ഗവണ്മെന്റിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ സഹായിക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് വേണ്ടത്ര മൂല്യമില്ലെന്നാണ് രാജ്യവും കരുതുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു; നിലവിലെ സാഹചര്യത്തില്‍ നടത്തുന്നത് ഉചിതമല്ലെന്ന് കമ്മിഷന്‍

തിരുവനന്തപുരം: ജോസ് കെ മാണി രാജിവച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ഈ വര്‍ഷം ജനുവരി 11നാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. 2024 ജൂലൈ വരെ കാലാവധിയുണ്ടായിരിക്കെയായിരുന്നു5 ജോസ് കെ മാണിയുടെ രാജി. ഒരുവര്‍ഷത്തിലധികം കാലാവധി ബാക്കിനില്‍ക്കേ രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നാല്‍ ഒഴിവ് വന്ന തീയതി മുതല്‍ […]

You May Like

Subscribe US Now