അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് രാംദേവിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്; കേസ് ഓഗസ്റ്റ് 10 ന് പരിഗണനയ്ക്ക് വന്നേക്കും

User
0 0
Read Time:1 Minute, 48 Second

ഡല്‍ഹി: അലോപ്പതിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് യോഗ ഗുരു സ്വാമി രാംദേവിന് ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. സ്വാമി രാംദേവ് അലോപ്പതി ഡോക്ടര്‍മാര്‍ കോവിഡ് -19 കേസുകള്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചിരുന്നു.

അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ്‌ നോട്ടീസ്. കേസ് ഓഗസ്റ്റ് 10 ന് പരിഗണനയ്ക്ക് വന്നേക്കും.

‘കോവിഡ് -19 ന് അലോപ്പതി മരുന്നുകള്‍ കഴിച്ച്‌ ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു എന്ന പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാംദേവ് പിന്‍വലിച്ചു. കൊറോണ വൈറസ് അണുബാധയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ചില മരുന്നുകളെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ഈ പരാമര്‍ശത്തെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ശക്തമായി എതിര്‍ത്തു, തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷവര്‍ധന്‍ പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.

സ്വാമി രാംദേവിന് അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) 15 ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അപകീര്‍ത്തിപ്പെടുത്തല്‍ നോട്ടീസ് നല്‍കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മദ്യ വില്പന ശാലകള്‍ ഇനി മുതല്‍ രാവിലെ ഒന്‍പത് മുതല്‍; പ്രവര്‍ത്തനസമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മദ്യ വില്പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തനസമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വില്പന ശാലകളും ബാറുകളും രാവിലെ ഒമ്ബത് മണിക്ക് തുറക്കാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. 96 ബെവ്കോ ഷോപ്പുകള്‍ക്ക് മതിയായ സൗകര്യമില്ല. അവ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജ് […]

You May Like

Subscribe US Now