അഴിമതിക്കേസ്: സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് വീണ്ടും ക്ലീന്‍ചിറ്റ്

User
0 0
Read Time:3 Minute, 51 Second

ന്യുഡല്‍ഹി: ആരോപണം നേരിട്ട മരുന്നു കമ്ബനിയായ സ്‌റ്റെര്‍ലിങ് ബയോടെകില്‍ നിന്നും കോഴ വാങ്ങിയെന്ന കേസില്‍ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് വീണ്ടും സി.ബി.ഐയുടെ ക്ലീന്‍ചിറ്റ്. ആരോപണത്തെ തുടര്‍ന്ന് 2018ലാണ് രാകേഷ് അസ്താനയെ സി.ബി.ഐയില്‍ നിന്ന് നീക്കിയത്. നിലവില്‍ ബി.എസ്.എഫ് മേധാവിയാണ്.

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞയാഴ്ച വിരമിച്ച ആര്‍.കെ ശുക്ല ആണ് അസ്താനയേയും മറ്റുള്ളവരെയും ആരോപണവിമുക്തരാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ജനുവരി പകുതിയോടെ ഒപ്പുവച്ചിരിക്കുന്നത്. സി.ബി.ഐ അന്വേഷണ സംഘത്തിന്റെ ഐക്യകണേ്ഠനയുള്ള തീരുമാനമാണിതെന്നും തെളിവുകളുടെ അഭാവത്തില്‍ അമന്വഷണം അവസാനിപ്പിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അസ്താനയ്ക്ക് സി.ബി.ഐ നല്‍കുന്ന രണ്ടാമത്തെ ക്ലീന്‍ ചിറ്റാണിത്. മാംസ വ്യാപാരിയായ മൊയിന്‍ ഖുറേഷിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

സ്‌റ്റെര്‍ലിങ് ബയോടെക്‌സ് കമ്ബനി ഉടമകയായ ചേതന്‍ സഹോദരന്‍ നിതിന്‍ സന്ദേശര എന്നിവരുടെ സ്ഥാപനങ്ങളില്‍ 2011ല്‍ നടന്ന ആദായ നുകുതി റെയ്ഡിലാണ് കോഴപ്പണത്തിന്റെ കണക്കുള്ള ഡയറി കണ്ടെത്തിയത്. തുടര്‍ന്ന് 2017 ഓഗസ്‌ററ്് 30നാണ് അസ്താന, സ്‌റ്റെര്‍ലിങ് ബയോടെക്, ഏതാനും സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. സ്‌റ്റെര്‍ലിങ് സഹോദരന്മാരില്‍ നിന്ന് അസ്താന നാല് കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. തുടര്‍ന്ന് അന്നത്തെ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

അസ്താനയുടെ എന്ന പേരില്‍ ഡയറിയില്‍ എഴുതിയിരുന്ന 12 അക്ക അക്കൗണ്ട് നമ്ബറിനെ കുറിച്ച്‌ അന്വേഷിച്ചു. എന്നാല്‍ മൂന്നു വര്‍ഷത്തെ അന്വേഷണത്തില്‍ അത്തരമൊരു അക്കൗണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സംഘം തീരുമാനിക്കുകയായിരുന്നു.
2017ല്‍ അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിക്കുന്നത് എതിര്‍ത്തുകൊണ്ട് അലോക് വര്‍മ്മ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഡയറിയിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ എതിര്‍പ്പ് തള്ളിക്കൊണ്ട് നിയമനം നടത്തുകയായിരുന്നു. അസ്താനയെ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും വിജിലന്‍സ് കമ്മീഷണര്‍ക്ക് കത്ത് ലഭിച്ചിരുന്നു.

ക്ലീന്‍ചിറ്റ് ലഭിച്ചതോടെ അസ്താന വീണ്ടും സി.ബി.ഐ തലപ്പത്ത് എത്താന്‍ സാധ്യതയേറി. പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം വൈകാതെ ചേരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൈക്കൂലി ‍വാങ്ങുന്നതിനിടെ യുവ ഡോക്ടര്‍ അറസ്റ്റില്‍, ശസ്ത്രക്രിയ നടത്താന്‍ വേണ്ടി വാങ്ങിയത് 2500 രൂപ

കോട്ടയം: വൈക്കം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തലായാഴം സ്വദേശിനിയുടെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയയ്ക്കായാണ് ഡോക്ടര്‍ കൈക്കൂലി വാങ്ങിയത്. വൈക്കം കെ.എസ്.ആര്‍.ടി.സി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കൈക്കൂലി നല്‍കിയത്. അയ്യായിരം രൂപയാണ് ഡോക്ടര്‍ ചോദിച്ചതെങ്കിലും കൈവശമുണ്ടായിരുന്ന 2500 രൂപ നല്‍കുകയായിരുന്നു. പിറ്റേന്ന് ശസ്ത്രക്രിയ നടത്തുകയും […]

You May Like

Subscribe US Now