അസംബന്ധം; കനയ്യ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്ത തള്ളി ഡി. രാജ

User
0 0
Read Time:2 Minute, 40 Second

ന്യൂഡല്‍ഹി: സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗവും മുന്‍ ജെ.എന്‍.യു നേതാവുമായിരുന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നെന്ന പ്രചരണം അസംബന്ധമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. കനയ്യകുമാര്‍ രാഹുല്‍ ഗാന്ധിയുമായ കൂടിക്കാഴ്ച നടത്തിയെന്നും കോണ്‍ഗ്രസിലേക്ക് പോകുകയാണെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ഡി. രാജ കനയ്യകുമാറിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി. രാജയുടെ പ്രസ്താവന.

‘ഞാന്‍ കനയ്യയോട് അഭ്യൂഹങ്ങളെപ്പറ്റി ചോദിച്ചു. അദ്ദേഹം അതിന് വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തു.ഞങ്ങള്‍ ഇതേപറ്റി ചര്‍ച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ അഭ്യൂഹങ്ങളെ അപലപിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ദേശീയ എക്സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് അദ്ദേഹം. ഞങ്ങളുടെ പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടാണ്.

ദേശീയ എക്സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ അദ്ദേഹത്തിന് ഏതൊരു രാഷ്ട്രീയ നേതാവുമായും ചര്‍ച്ച നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. കനയ്യ സീതാറാം യച്ചൂരിയെ കണ്ടാല്‍ നിങ്ങള്‍ സംശയിക്കുമോ? നേരത്തേ മറ്റു രാഷ്ട്രീയ നേതാക്കളുമായി കനയ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.- ജി. രാജ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ സി.പി.ഐ ആസ്ഥാനമായ അജോയ് ഭവനില്‍ വെച്ചായിരുന്നു ഡി രാജ-കനയ്യ കുമാര്‍ കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം ജിഗ്നേഷ് മേവാനിയോടൊപ്പം കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണ് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ കനയ്യകുമാര്‍ ഇതുവരെ തയാറായിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഷാങ്ഹായി സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി വെര്‍ച്വലായി പങ്കെടുക്കും, അഫ്ഗാനിലെ താലിബാന്‍‍ ഭരണം ചര്‍ച്ചയായേക്കും

ന്യൂദല്‍ഹി : താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കോവിഡിന്റെ സാഹടര്യത്തില്‍ വെര്‍ച്വലായിട്ടായിരിക്കും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുക. ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയിലെ നിലപാടും ശ്രദ്ധേയമാകും. അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരും ഉച്ചകോടിയില്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

You May Like

Subscribe US Now