അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്ത് മിസോറം

User
0 0
Read Time:2 Minute, 41 Second

ഗുവഹാത്തി: അസം – മിസോറം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയ്ക്കും 6 ഉന്നതോദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്ത് മിസോറം പോലീസ്.

കൊലപാതകശ്രമം അടക്കം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ ഐ.ജി.പി. അനുരാഗ് അഗര്‍വാള്‍, കച്ചര്‍ ഡി.ഐ.ജി. ദേവ്ജ്യോതി മുഖര്‍ജി, ധോലൈ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സഹബ് ഉദ്ദിന്‍ കച്ചര്‍ പോലീസ് സൂപ്രണ്ട് നിംബാല്‍ക്കര്‍ വൈഭവ് ചന്ദ്രകാന്ത്, തുടങ്ങിയവര്‍ക്കെതിരേയാണ് മിസോറാം പോലീസ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസമിലെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ടെന്ന് മിസോറം പോലീസിനെ ഉദ്ധരിച്ച്‌ പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മിസോറാമിലെ കോലാസിബ് ജില്ലയിലെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എം.പി.ക്കും അസം പോലീസും സമന്‍സ് അയച്ചിരുന്നു. വെടിവെപ്പുണ്ടായതിന് രണ്ട് ദിവസത്തിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചതെന്ന് അസം പോലീസ് വൃത്തങ്ങള്‍ അറിയിച്ചു .

അതിര്‍ത്തിയില്‍ തര്‍ക്കമുള്ള കച്ചറില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തിലാണ് അസം പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് അസമിലെ കച്ചര്‍ ജില്ലയ്ക്കും മിസോറമിലെ കോലാസിബ് ജില്ലയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് . അതിര്‍ത്തികടന്നുള്ള കൈയേറ്റം തടയാനെത്തിയ അസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ മിസോറമിലെ അക്രമികളില്‍ നിന്ന് കല്ലേറുണ്ടായതായി അസം പോലീസ് ആരോപണം ഉയര്‍ത്തിയിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടോക്യോ ഒളിമ്ബിക്സ്: കമല്‍ പ്രീത് കൗര്‍ ഫൈനലില്‍

ടോക്യോ ഒളിമ്ബിക്സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍ പ്രീത് കൗര്‍ ഫൈനലില്‍. മൂന്നാം ശ്രമത്തില്‍ യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ടു. ഇനി അമേരിക്കന്‍ താരം മാത്രമാണ് കമല്‍പ്രീത് കൗറിന് മുന്നിലുള്ളത്. ബോക്സിംഗിലും അമ്ബെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയര്‍ത്തി കമല്‍ പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചത്. ബോക്സിംഗില്‍ അമിത് പംഗലിന്റേത് ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു. ലോക ഒന്നാം നമ്ബര്‍ താരമായിരുന്ന അമിത് പംഗല്‍ കൊളംബിയയ്ക്കെതിരെയാണ് മത്സരിച്ച്‌ തോറ്റത്. പുരുഷന്മാരുടെ ഫ്ളൈവെയ്റ്റ് […]

You May Like

Subscribe US Now