അസമിലെ 15-ാമത്തെ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ സത്യപ്രതിജ്ഞ ചെയ്തു

User
0 0
Read Time:3 Minute, 18 Second

ന്യൂഡെല്‍ഹി: അസമിലെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. അന്‍പത്തി രണ്ടുകാരനായ ശര്‍മ, സര്‍ബാനന്ദ സോനോവാളിന്റെ പിന്‍ഗാമിയായാണു മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

126 അംഗ അസം നിയമസഭയില്‍ 75 സീറ്റ് നേടിയാണ് ബിജെപി തുടര്‍ ഭരണത്തിലെത്തിയത്. കോണ്‍ഗ്രസ് സഖ്യത്തിന് 50 സീറ്റാണുള്ളത്. ശേഷിക്കുന്ന സീറ്റില്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് അഖില്‍ ഗോഗോയ്ക്കാണു വിജയം.വിദ്യാര്‍ഥി ജീവിതം മുതല്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന ശര്‍മയ്ക്ക് കോണ്‍ഗ്രസുമായി 20 വര്‍ഷത്തെ ബന്ധുമുണ്ട്. കഴിഞ്ഞ ബിജെപി സര്‍കാരില്‍ ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകള്‍ ശര്‍മ കൈകാര്യം ചെയ്തിരുന്നു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ നേതാവായി ശര്‍മയെ ഞായറാഴ്ച തെരഞ്ഞെടുത്തിരുന്നു. 

അതിനിടെ, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 43 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന്റെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മെയ് ആറിനായിരുന്നു മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

രാവിലെ 10:45 ന് ആരംഭിച്ച ചടങ്ങ് കോവിഡ് സാഹചര്യത്തില്‍ വളരെ മിതത്വം പാലിച്ചാണു നടത്തിയത്. ചില അംഗങ്ങള്‍ ഓണ്‍ലൈനായാണു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തു. ഇത് മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാകുന്നത്.

സത്യപ്രതിജ്ഞ ചെയ്ത 43 പേരില്‍ 24 പേരാണ് മുഴുവന്‍ ചുമതലയുള്ള മന്ത്രിമാര്‍. 19 പേര്‍ സഹമന്ത്രിമാരും 10 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്. മുന്‍ ഇന്ത്യന്‍ ക്രികെറ്റ് താരം മനോജ് തിവാരി, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിമര്‍ശകന്‍ അഖില്‍ ഗിരി, മുതിര്‍ന്ന നേതാവ് ബിപ്ലബ് മിത്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹുമയൂണ്‍ കബീര്‍ എന്നിവര്‍ പുതിയ സര്‍കാരിലെ 16 പുതിയ മുഖങ്ങളിലെ പ്രധാനികളാണ്.

അതേസമയം, കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന തപസ് റോയ്, നിര്‍മല്‍ മാജി, ആശിഷ് ബന്ദ്യോപാധ്യായ എന്നിവര്‍ക്കു പുതിയ സര്‍കാരില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ദേശീയ നേതാക്കള്‍ ഒന്നും പ്രചരണത്തിന് വന്നില്ല'; ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ കൃഷ്ണകുമാര്‍

ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു നടന്‍ കൃഷ്ണകുമാര്‍. ബിജെപി വോട്ടുകള്‍ പൂര്‍ണമായും തനിക്ക് ലഭിച്ചില്ല, മണ്ഡലത്തിലെ വിജയ സാധ്യത ബിജെപി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ല. വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ക്കൊപ്പം പാര്‍ട്ടി വോട്ടുകള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ സ്ഥിതി മറ്റൊന്നായെനെയെന്നും കൃഷ്ണകുമാര്‍ ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. കൃഷ്ണകുമാറിന്റെ വാക്കുകളിങ്ങനെ, ഒരു കേന്ദ്ര നേതാവ് പോലും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയില്ല. അതിന് വേണ്ടി ജില്ലാ […]

Subscribe US Now