ആകാശത്ത് വീണ്ടും അപൂര്‍വ്വ കാഴ്ച; സൂപ്പര്‍ ബ്ലഡ് മൂണ്‍ അടുത്തയാഴ്ച

User
0 0
Read Time:2 Minute, 33 Second

കൊല്‍ക്കത്ത: അടുത്ത ആഴ്ച ആകാശത്ത് അപൂര്‍വ്വ കാഴ്ചയ്ക്ക് വിരുന്നൊരുങ്ങുന്നു. മെയ് 26ന് ആകാശത്ത് സൂപ്പര്‍ ബ്ലഡ് മൂണ്‍ കാണാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന അത്യപൂര്‍വ്വ കാഴ്ചക്കാണ് ലോകം കാത്തിരിക്കുന്നത്.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഇത് ദൃശ്യമാകുക. കൊല്‍ക്കത്തയില്‍ പത്തുവര്‍ഷത്തിന് മുന്‍പാണ് ഇതിന് മുന്‍പ് സമ്ബൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. മെയ് 26ന് പൂര്‍ണ ചന്ദ്രനും കുറച്ചുനേരം സമ്ബൂര്‍ണ ചന്ദ്രഗ്രഹണവും ദൃശ്യമാകുമെന്ന് എം പി ബിര്‍ള വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ദേബീപ്രസാദ് ദുവാരി പറഞ്ഞു.

കിഴക്കനേഷ്യ, പസഫിക് കടല്‍, വടക്കന്‍ അമേരിക്കയുടെയും തെക്കന്‍ അമേരിക്കയുടെയും ഭൂരിഭാഗം പ്രദേശങ്ങള്‍, ഓസ്‌ട്രേലിയ, എന്നിവിടങ്ങളില്‍ സമ്ബൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഉച്ചയ്ക്ക് 3.15ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം വൈകീട്ട് 6.22ന് അവസാനിക്കും. സമ്ബൂര്‍ണ ഗ്രഹണ സമയത്ത് കിഴക്കന്‍ ചക്രവാളത്തിന് താഴെയായിരിക്കും ചന്ദ്രന്‍ എന്നത് കൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബ്ലഡ് മൂണ്‍ ദൃശ്യമാകില്ല. എങ്കിലും കിഴക്കന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ അവസാന ഭാഗം കാണാന്‍ സാധിക്കും. കൊല്‍ക്കത്തയിലും ഇത് സമാനമായ നിലയില്‍ ദൃശ്യമാകും. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാത്രി തിളക്കമുള്ളതും സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വലിപ്പമേറിയതുമായ ചന്ദ്രനെയാണ് കാണാന്‍ സാധിക്കുക. 30 ശതമാനം വലിപ്പമേറിയ ചന്ദ്രനാണ് അന്ന് ദൃശ്യമാകുക എന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജൂണോടെ സംസ്ഥാനങ്ങള്‍‍ക്ക് 5.85 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രം

ന്യൂദല്‍ഹി: ഈ മെയ് ഒന്ന് മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവില്‍ 5.86 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് 19 വാക്‌സിനേഷന്‍ തന്ത്രം ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ നീക്കം. ‘ഇതിന് പുറമെ, വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള വിവരമനുസരിച്ച്‌ 4.8755 കോടി വാക്‌സിന്‍ ഡോസുകള്‍കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നേരിട്ട് സംഭരിക്കാന്‍ ലഭ്യമായിരിക്കും,’ കേന്ദ്രം അറിയിച്ചു. ഈ ഡോസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് […]

You May Like

Subscribe US Now