ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചിട്ടും മതിയായില്ല; ആശുപത്രിയിലെത്തി രോഗിയെ തീകൊളുത്തി

User
0 0
Read Time:2 Minute, 14 Second

ഭോപ്പാല്‍: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളെയാണ് വീണ്ടും ആക്രമിച്ചത്.

ദാമോദര്‍ കോരി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മിലന്‍ രാജക് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ തന്നെയാണ് ദാമോദര്‍ കോരിയെ നേരത്തേയും ആക്രമിച്ചത്. ഇതേ തുടര്‍ന്നാണ് ദാമോദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
വ്യാഴാഴ്ച്ചയാണ് മിലന്‍ രാജക് ആശുപത്രിയില്‍ എത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ എത്തുന്നതും ദാമോദറിനെ തീകൊളുത്തുന്നതുമെല്ലാം വ്യക്തമായി കാണാം. കയ്യില്‍ ലൈറ്ററും പെട്രോളുമായിട്ടായിരുന്നു ഇയാള്‍ എത്തിയത്. തുടര്‍ന്ന് ദാമോദറിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

തീപടര്‍ന്നതോടെ പ്രാണരക്ഷാര്‍ത്ഥം ദാമോദര്‍ ആശുപത്രിയുടെ പുറത്തേക്ക് ഓടുന്നതും ഇതിനിടയില്‍ മിലന്‍ രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ദാമോദര്‍ കോരി ബുന്ദേല്‍കണ്ഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊലപാതക കുറ്റം ചുമത്തിയാണ് മിലനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ദാമോദറിന്റെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് മിലനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ഇന്ന് 11, 584 പേര്‍ക്ക് കോവിഡ്, പതിനൊന്നായിരം കടന്ന് മരണം, 206 പേരുടെ മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11, 584 പേര്‍ക്ക് കോവിഡ്, പതിനൊന്നായിരം കടന്ന് മരണം, 206 പേരുടെ മരണം സ്ഥിരികരിച്ചു. 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 […]

You May Like

Subscribe US Now