ആദ്യ ഡോസില്‍ സ്വീകരിച്ച വാക്സിന് പകരം രണ്ടാം ‍ഡോസില്‍ മറ്റൊരു വാക്സിനായാലും കുഴപ്പമില്ലെന്ന് കേന്ദ്രം

User
0 0
Read Time:2 Minute, 41 Second

ഡല്‍ഹി: ആദ്യ ഡോസില്‍ സ്വീകരിച്ച വാക്സിന് പകരം രണ്ടാം ‍ഡോസില്‍ മറ്റൊരു വാക്സിനായാലും കുഴപ്പമില്ലെന്ന് കേന്ദ്രം. വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ വാക്സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും ദേശീയ കോവിഡ് വാക്സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വികെ പോള്‍ വ്യക്തമാക്കി.

രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കോവിഡ് വാക്സിന്‍ ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 20ഓളം ഗ്രാമവാസികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ മാറി നല്‍കിയ വിവാദ സംഭവത്തിന് പിന്നാലെയാണ് ഡോ. വികെ പോളിന്റെ പ്രതികരണം.

മെയ് 14നാണ് ആദ്യ ഡോസായി കോവിഷീല്‍ഡ് സ്വീകരിച്ച യുപിയിലെ 20 ഗ്രാമവാസികള്‍ക്ക് രണ്ടാമത്തെ ഡോസായി കോവാക്സിന്‍ മാറി നല്‍കിയത്.

രണ്ട് വ്യത്യസ്ത ഡോസുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശാസ്ത്രീയ വിലയിരുത്തലുകളും പരിശോധനയും ആവശ്യമാണ്. എന്നാല്‍ രണ്ട് തവണയായി രണ്ട് വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വാക്സിനുകള്‍ കൂടികലര്‍ത്തി നല്‍കാനുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ വീഴ്ചയാണെന്നും സിദ്ധാര്‍ഥ് നഗര്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സന്ദീപ് ചൗധരി വ്യക്തമാക്കി.

സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ട് വ്യത്യസ്ത കോവിഡ് വാക്സിനുകള്‍ കലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ആഗോളതലത്തില്‍ ഗവേഷണങ്ങള്‍ നടന്നുവരികയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വേനല്‍ മഴ റെക്കോര്‍ഡിട്ടതോടെ അണക്കെട്ടുകളും നിറയുന്നു, 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്

തൊടുപുഴ: സംസ്ഥാനത്ത് വേനല്‍ മഴ റെക്കോര്‍ഡിട്ടതോടെ അണക്കെട്ടുകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 35.40 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തെക്കാള്‍ 7 ശതമാനം അധികം വെള്ളമാണ് ഈ വര്‍ഷമുള്ളത്. കാലവര്‍ഷത്തിനു മുന്‍പ് ജലനിരപ്പ് ഇത്രയും ഉയരുന്നത് അപൂര്‍വം. കഴിഞ്ഞ ദിവസങ്ങളില്‍ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായി മഴ പെയ്തു. 2018ല്‍ ഇതേ ദിവസം ഇടുക്കി അണക്കെട്ടില്‍ 23.88 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. […]

You May Like

Subscribe US Now