ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കല്‍: സമയ പരിധി ഇന്ന് അവസാനിക്കും; ലിങ്ക് ചെയ്യാത്തവര്‍ പിഴ ഒടുക്കുകയോ അല്ലെങ്കില്‍ പുതിയതിന് അപേക്ഷിക്കണം

User
0 0
Read Time:1 Minute, 57 Second

ന്യൂദല്‍ഹി : ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കും. ഇനിയും ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്നത്തേതിനുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ നാളെ മുതല്‍ 1000 രൂപ പിഴ ഒടുക്കേണ്ടതായി വരും.

ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടി നല്‍കുകയായിരുന്നു. ആധാര്‍- പാന്‍ ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്.

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ വകുപ്പ് പ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. പിന്നീടത് ലിങ്ക് ചെയ്യണമെങ്കില്‍ പിഴയും നല്‍കേണ്ടതോ അല്ലെങ്കില്‍ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കുകയോ വേണം.

ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് അടക്കം നിരവധി സേവനങ്ങള്‍ക്കായി നിലവില്‍ പാന്‍കാര്‍ഡിന്റെ ആവശ്യകതയുണ്ട്. കാര്‍ഡ് റദ്ദാവുകയാണെങ്കില്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്‍പ്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിമാറ്റ് അക്കൗണ്ട് എന്നിവയടക്കം നിരവധി സാമ്ബത്തിക ഇടപാടുകള്‍ക്ക് തടസ്സം നേരിടും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സെന്‍സെക്സില്‍ 336 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ മികച്ച നേട്ടത്തിനു ശേഷം, സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ ബുധനാഴ്ച വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 14,800ന് താഴെയെത്തി. സെന്‍സെക്‌സ് 336 പോയന്റ് നഷ്ടത്തില്‍ 49,799ലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 14,762ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 555 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 520 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 73 ഓഹരികള്‍ക്ക് മാറ്റമില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ്, […]

You May Like

Subscribe US Now