ആര്യന്‍ ഖാന്‍ കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം: സമീര്‍ വാങ്കഡയെ ചോദ്യം ചെയ്യുന്നു

User
0 0
Read Time:1 Minute, 26 Second

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ എന്‍.സി.ബി മുംബൈ സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കഡയെ എന്‍സിബി വിജിലന്‍സ് സംഘം ചോദ്യംചെയ്യുന്നു.ആരോപണത്തിലെ സത്യാവസ്ഥ തെളിയിക്കലാണ് ലക്ഷ്യമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമീറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ആര്യന്‍ കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയ്‌ലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രഭാകര്‍ സെയ്‌ലിനോടും എന്‍സിബി ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഭാകര്‍ പറഞ്ഞത് പ്രകാരം ഷാരൂഖ് ഖാന്റെ മാനേജറെ ഇടനിലക്കാര്‍ കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഒളിവില്‍ പോയ കേസിലെ സാക്ഷിയായ കിരണ്‍ ഗോസാവിക്കായും തെരച്ചില്‍ തുടങ്ങി.

18 കോടി രൂപയുടെ ഇടപാട് നടന്നത് സംബന്ധിച്ച്‌ തനിക്കറിയാമെന്നുള്ള സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സമീറിനെതിരെ അന്വേഷണം ആരംഭിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി; അകാഡെമിക് മാര്‍ഗരേഖ പുറത്തിറക്കി;

തിരുവനന്തപുരം: ഒന്നരവര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം നവംബര്‍ ആദ്യവാരം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അകാഡെമിക് മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. എല്ലാവിധ മുന്നൊരുക്കങ്ങളോടെയുമാണ് സ്‌കൂളുകള്‍ തുറക്കുന്നതെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും ആരെയും ആദ്യനാളുകളില്‍ നിര്‍ബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങള്‍ ഏതൊക്കെ പഠിപ്പിക്കണം എന്നതില്‍ സര്‍കാര്‍ തീരുമാനമെടുക്കും. കൂടാതെ ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച്‌ […]

You May Like

Subscribe US Now