ആശുപത്രിയില്‍ കിടക്ക ‘ഒഴിവില്ല’; ഓക്‌സിജന്‍ സിലിണ്ടറുമായി രോഗി ഓട്ടോറിക്ഷയില്‍

User
0 0
Read Time:1 Minute, 54 Second

മുംബൈ: മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി രോഗി ഓട്ടോറിക്ഷയില്‍ കാത്തുനില്‍ക്കുന്ന വീഡിയോ വൈറലാകുന്നു. ഓക്‌സിജന്‍ ട്യൂബ് മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

സത്താറ ജില്ലയിലാണ് സംഭവം.നിര്‍ത്തിയിട്ടിരിക്കുകയാണ് ഓട്ടോറിക്ഷ. പുറത്ത് വച്ചിരിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുമായി ട്യൂബ് ഉപയോഗിച്ചാണ് രോഗിയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന രോഗിയുടെ മൂക്കില്‍ ട്യൂബ് ഘടിപ്പിച്ചിരിക്കുന്നതും കാണാം. ട്യൂബിലൂടെ ഓക്‌സിജന്‍ ശ്വസിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞത് കൊണ്ട് കിടക്കയില്ലാതെ രോഗി ദുരിതം അനുഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ, ആശുപത്രികളില്‍ ഐസിയു മുറികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യമാണ്. കിടക്കയില്ലാത്തത് മൂലം ഒസ്മാനാബാദ് ജില്ലാ ആശുപത്രിയില്‍ കസേരയില്‍ ഇരുത്തി രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് കുതിക്കുന്നു; ഇന്നലെ 1,84,372 പുതിയ രോഗികളും 1027 മരണവും; മഹാരാഷ്ട്രയില്‍ മേയ് ഒന്ന വരെ കര്‍ഫ്യൂ

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണവും മരണവും കൂടുന്നു. ഇന്നലെ 1,84,372 പേര്‍ കൂടി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ മരണസംഖ്യ ആയിരം കടന്നു. 1027 പേരാണ് ഇന്നലെ മരണമടഞ്ഞത്. 82,339 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 88.91 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,38,73,825 പേര്‍ കോവിഡ് പോസിറ്റീവ് ആയി. 1,23,36,036 പേര്‍ രോഗമുക്തി നേടി. നിലവില്‍ […]

Subscribe US Now