ആ​ധാ​ര്‍ ബ​ന്ധ​നം: മൂ​ന്നു കോ​ടി റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ഗൗ​ര​വ​ത​ര​മെ​ന്ന് സു​പ്രീം കോ​ട​തി

User
0 0
Read Time:2 Minute, 21 Second

ന്യൂ​ഡ​ല്‍​ഹി: ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ മൂ​ന്നു കോ​ടി റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ സം​ഭ​വം ഗൗ​ര​വ​ത​ര​മെ​ന്ന് സു​പ്രീം കോ​ട​തി. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ അ​ഭി​പ്രാ​യം കോ​ട​തി തേ​ടി.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ, ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ​സ് ബൊ​പ്പ​ണ്ണ, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. നി​സാ​ര​മാ​യ ഇ​തി​നെ സ​മീ​പി​ക്കാ​നാ​വി​ല്ലെ​ന്നും വ​ള​രെ ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണി​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​ര്‍​ജി​ക്കാ​രി​യാ​യ കോ​യ്‌​ലി ദേ​വി​ക്കു വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ കോ​ളി​ന്‍ ഗോ​ണ്‍​സാ​ല്‍​വ​സ് ആ​ണ് ഹാ​ജ​രാ​യ​ത്. റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ റ​ദ്ദാ​ക്കി​യെ​ന്ന കോ​ളി​ന്‍ ഗോ​ണ്‍​സാ​ല്‍​വ​സി​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റാ​ണെ​ന്ന് അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ അ​മാ​ന്‍ ലേ​ഖി കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ല് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തി​ന​കം നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ലേ​ഖി കോ​ട​തി​യെ അ​റി​യി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി […]

You May Like

Subscribe US Now