ഇനി ഡ്രോണുകള്‍ കണ്ടെത്തും വൈറസ് ബാധിതരെ; കൊവിഡ് രോഗികളെ കണ്ടെത്താന്‍ ന്യൂതന സാങ്കേതിക വിദ്യയുമായി മലേഷ്യ

User
0 0
Read Time:3 Minute, 13 Second

ക്വാലാ ലംപൂര്‍: ലോകമെമ്ബാടും കോവിഡ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലേഷ്യയില്‍ പൊതു സ്ഥലങ്ങളിലെ ആളുകളുടെ ശരീര താപനില പരിശോധിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ പോലീസ്. കൊറോണ വ്യാപനം തടയുന്നതിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ് രാജ്യം. ശരീര താപനില പരിശോധിക്കുന്നതിന്, സുരക്ഷിതമായ അകലത്തില്‍ നിന്ന് താപനില പരിശോധിക്കാന്‍ കഴിയുന്ന ഡ്രോണുകളാണ് പോലീസ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ഡ്രോണുകള്‍ക്ക് ഭൂമിയില്‍ നിന്ന് 20 മീറ്റര്‍ വരെ ഉയര്‍ന്ന താപനില കണ്ടെത്താന്‍ കഴിയും. ഒരു വ്യക്തിയ്ക്ക് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയാല്‍ ഡ്രോണില്‍ നിന്നും ചുവന്ന പ്രകാശം കാണിക്കും.

പുതുതായി സ്ഥിരീകരിക്കുന്ന അണുബാധകളില്‍ ഭൂരിഭാഗവും അജ്ഞാത കോണ്‍ടാക്റ്റുകളുടെ ഫലമാണെന്ന് രാജ്യത്തെ ആരോഗ്യ ഡയറക്ടര്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഈ രീതി സ്വീകരിച്ചത്. ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന് ഉറപ്പാക്കാനാണ് ഡ്രോണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രോഗം കണ്ടെത്തുന്നതിനായി 157 നിരീക്ഷണ ടീമുകള്‍ രാജ്യത്തുണ്ട്. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ രോഗലക്ഷണമുള്ള വ്യക്തികളെ കണ്ടെത്തുന്നത് ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും ഒരേസമയം നിരീക്ഷിക്കാന്‍ അവര്‍ക്ക് കഴിയില്ല, അതുകൊണ്ട് ഒരു സ്ഥലത്തുനിന്ന് മാത്രം നിരീക്ഷണം നടത്താതെ പലയിടത്തായി മാറി മാറിയാണ് ഡ്രോണുകള്‍ ഉപയോഗിച്ച്‌ നിരീക്ഷിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെഎസ്‌ആര്‍ടിസി സംസ്ഥാനത്ത് ദീര്‍ഘദൂര ബസ് സര്‍വീസ് നാളെ മുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസിയുടെ ദീര്‍ദൂര ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സര്‍വീസ് പുനഃരാരംഭിക്കാന്‍ എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തിയായിരിക്കും സര്‍വീസ് നടത്തുക. അതേസമയം കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രി […]

You May Like

Subscribe US Now