ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം ഗ്രാമി പുരസ്‌കാര വേദിയില്‍

User
0 0
Read Time:1 Minute, 28 Second

ലോസ് ആഞ്ജലീസ്: ഗ്രാമി പുരസ്‌കാരവേദിയില്‍ ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം. പ്രമുഖ യുട്യൂബര്‍ ലില്ലി സിങ്ങാണ് ”ഞാന്‍ കര്‍ഷകര്‍ക്കൊപ്പം” എന്നെഴുതിയ മുഖാവരണം ധരിച്ച്‌ പുരസ്‌കാരവേദിയിലെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ലില്ലിയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടി

നേരത്തേയും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ലില്ലി രംഗത്തെത്തിയിരുന്നു.

ലില്ലിയെ പിന്തുണച്ച്‌ സ്വര ഭാസ്‌കര്‍, ഡ്ബ്ല്യൂ.ഡബ്ല്യൂ.ഇ താരം സുനില്‍ സിംഗ് എന്നിവര്‍ രംഗത്തെത്തി. അന്താരാഷ്ട്ര പുരസ്‌കാര വേദിയിലും കര്‍ഷകര്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്ന ലില്ലിയെ അഭിനന്ദിച്ചു. പോപ്പ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ എന്നിവര്‍ ഇടപെട്ടതോടെയാണ് കര്‍ഷക സമരം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വോട്ട് കൂടുതല്‍ 'നോട്ട'യ്ക്കെങ്കില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് നോട്ടയ്ക്കാണെങ്കില്‍ ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്. ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ അതെ സ്ഥാനാര്‍ഥികളെ വീണ്ടും മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍, ഈ ആവശ്യം ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് ചീഫ് […]

You May Like

Subscribe US Now