ഇന്ത്യയിലെ കൊവിഡ് മരണം നാല് ലക്ഷം പിന്നിട്ടു

User
0 0
Read Time:1 Minute, 48 Second

ന്യൂഡല്‍ഹി | കൊവിഡ് 19 മഹാമാരി മൂലം ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലെത്തി. 4,00,312 ജീവനുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈറസ് മൂലം ഇന്ത്യയില്‍ പൊലിഞ്ഞത്. 24 ദിവസം കൊണ്ടാണ് മരണസംഖ്യ മൂന്നരലക്ഷത്തില്‍ നിന്ന് നാല് ലക്ഷം കടന്നിരിക്കുന്നത്. ഇന്ത്യെ കൂടാതെ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് നാല് ലക്ഷം മരണങ്ങളുണ്ടായത്. രാജ്യത്തെ പല ആശുപത്രികളിലുമായി നൂറ്കണക്കിന് പേര്‍ ഇപ്പോള്‍ വെന്റിലേറ്റര്‍ ചികിത്സയിലുമാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

അതിനിടെ കൊവിഡിന്റെ രാണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം പുറത്തുകടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കേസുകളും 853 മരണങ്ങളുമാണ് രാജ്യത്തഉണ്ടായത്. 59,384 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കൊവിഡ് മുക്തി നിരക്ക് 97 ശതമാനത്തിലെത്തി. രാജ്യത്ത് ഇതുവരെ 30,458,251 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

രാജ്യത്ത് പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തിലും മരണങ്ങള്‍ മഹാരാഷ്ട്രയിലുമാണ്. കേരളത്തില്‍ ഇന്നലെ 12868 കേസുകളും 124 മരണങ്ങളുമാണുണ്ടായത്. മഹാരാഷ്ട്രയില്‍ 9,195 കേസുകളും 252 മരണങ്ങളുമാണ് ഇന്നലെയുണ്ടായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജമ്മു കശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം വീണ്ടും ഡ്രോണ്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. അതിനിടെ, പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു ജവാനും വീരമൃത്യു വരിച്ചു. ഇന്ന് പുലര്‍ച്ച 4.45 നാണ് അന്തരാഷ്ട്ര അതിര്‍ത്തിയായ അര്‍ണിയ സെക്റ്ററില്‍ ഡ്രോണ്‍ കണ്ടത്. തുടര്‍ന്ന് സുരക്ഷ പരിശോധനയിലായിരുന്നു ബിഎസ്‌എഫ് സംഘം ഡ്രോണിന് വെടിവെച്ചു. ഇതോടെ ഇത് അപ്രത്യക്ഷമായി. പാക് […]

You May Like

Subscribe US Now