ഇന്ത്യയില്‍ മൂന്നാം തരംഗം ആഗസ്തോടെ .. ഒക്ടോബറോടെ കേസുകള്‍ ഉയരും; പ്രവചിച്ച്‌ വിദഗ്ദര്‍

User
0 0
Read Time:3 Minute, 13 Second

ദില്ലി; ഇന്ത്യയില്‍ മൂന്നാം തരംഗം ഒക്ടോബറോടെയെന്ന് പ്രവചനം. എന്നാല്‍ രണ്ടാം തരംഗം പോലെ തീവ്രമായിരിക്കില്ലെന്നും കാണ്‍പൂരിലേയും ഹൈദരബാദിലേയും ഐഐടി ഗവേഷക സംഘം വ്യക്തമാക്കി. മൂന്നാം തരംഗത്തില്‍ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ പ്രതിദിന രോഗികള്‍ ഉണ്ടായേക്കാമെന്നാണ് പ്രവചനം.

മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുറവാകുമെങ്കിലും കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയര്‍ന്ന കോവിഡ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രവചനങ്ങള്‍ തിരുത്താമെന്നും വിദ്ഗദ സംഘത്തിന്റെ തലവന്‍ മതുകുമളി വിദ്യാസാഗര്‍ പറഞ്ഞു.

അതേസമയം കേസുകള്‍ കുറയുമെങ്കിലും വാക്സിനേഷന്‍ വേഗത്തിലാക്കുന്നതിനും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ശക്തമാക്കേണ്ടതിന്റേയും ആവശ്യകത ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുള്ള നടപടികളും കൈക്കൊള്ളണമെന്നും പ്രവചനം അടിവരയിടുന്നു. കൊവിഡ് കേസുകള്‍ കുറയുന്നത് കണ്ട് ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലാക്കിതിരിക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ഒന്നും രണ്ടും കൊവിഡ് തരംഗങ്ങളില്‍ നിരവധി പേര്‍ക്ക് രോഗം ബാധിക്കുകയും മരണപ്പെടുകയും ചെയ്തിരുന്നു. അവസാന തരംഗം ആരംഭിച്ച്‌ അഞ്ച് മാസത്തിന് ശേഷം, ഇന്ത്യയിലെ പ്രതിദിന കേസുകള്‍ 40,000 ആയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി, പുതിയ കേസുകളില്‍ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ചില സംസ്ഥാനങ്ങളില്‍ കൂടി കൊവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ അത് രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കിയേക്കുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജഡ്ജ് ബിസിനസ് സ്കൂളിലെ പ്രൊഫസര്‍ പോള്‍ കാട്ടുമാന്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 422 മരണങ്ങളും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.16 കോടിയായി. ഇതുവരെ 3.08 കോടി പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,13,718 ആണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി ശത്രുക്കളായി കാണരുത്; പിന്‍വാതില്‍ നിയമനത്തിനാണ്​ കളമൊരുക്കുന്നതെന്ന്​ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സമരം ചെയ്​ത പി.എസ്.സി ഉദ്യോഗാര്‍ഥികളെ ശത്രുക്കളായി കാണാതെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. പുതിയ ലിസ്റ്റിനുള്ള പരീക്ഷ പോലും നടത്താത്ത സാഹചര്യത്തില്‍ നിലവിലുള്ള ലിസ്റ്റിന്‍റെ കാലാവധി നീട്ടാതിരിക്കുന്നത്​ പിന്‍വാതില്‍ നിയമനത്തിന്​ കളമൊരുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് സമരം ചെയ്തതുകൊണ്ട് ഉദ്യോഗാര്‍ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന്​ സതീശന്‍ പറഞ്ഞു. ശത്രുക്കളെ പോലെയല്ല, മക്കളെ പോലെയാണ് അവരെ […]

You May Like

Subscribe US Now