ഇന്ത്യയില്‍ വില കുറഞ്ഞ കോവിഡ്​ വാക്​സിനെത്തുന്നു; കോര്‍ബേവാക്സ് ഡോസിന്​ 250 രൂപ

User
0 0
Read Time:2 Minute, 0 Second

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ്​ വാക്​സിനാവാന്‍ ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്​സ്​ ഒരുങ്ങുന്നു. വാക്​സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട്​ ഡോസുകളുള്ള വാക്സിന് 500 രൂപ മാത്രമേ വിലയാവുകയുള്ളു. വാക്സിന്‍ നിലവില്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വൈകാതെ ഇതിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

അതേസമയം, കോര്‍ബേവാക്​സിന് രണ്ട് ഡോസുകള്‍ക്ക് 400 രൂപയില്‍ താഴെയായിരിക്കും വിലയെന്ന റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​. അംഗീകാരം ലഭിക്കുന്നതിന്​ മുമ്ബ്​ തന്നെ വാക്​സിന്റെ 30 കോടി ഡോസുകള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്​. വാക്​സിന്റെ ആദ്യ രണ്ട്​ ഘട്ട ക്ലിനിക്കല്‍ ട്രയലുകളും വിജയകരമായിരുന്നു. അടുത്ത ഏതാനം മാസങ്ങള്‍ക്കുള്ളില്‍ വാക്​സിന്‍ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

സിറം ഇന്‍സ്​റ്റിറ്റ്യൂട്ട്​ നിര്‍മിക്കുന്ന കോവിഷീല്‍ഡ്​ വാക്​സിന്റെ രണ്ട്​ ഡോസുകള്‍ സംസ്ഥാന സര്‍ക്കാറിന്​ 600 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക്​ 1200 രൂപക്കുമാണ്​ നല്‍കുന്നത്​. ഭാരത്​ ബയോടെകി​ന്റെ കോവാക്​സിന്‍ 800 രൂപക്കും 2400 രൂപക്കുമാണ്​ നല്‍കുന്നത്​. സ്​പുട്​നിക്​ വാക്​സിന്റെ ഒരു ഡോസിന്​ 995 രൂപയാണ്​ വില.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതല്‍ മഹാരാഷ്ട്രാ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുടെ പശ്ചാത്തലത്തിലാണ് ഇന്ന് മഴ മുന്നറിയിപ്പുളളത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് മഴ കനത്തേക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ പതിനൊന്നോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ […]

You May Like

Subscribe US Now