ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

User
0 0
Read Time:1 Minute, 18 Second

ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ.50,000 അമേരിക്കന്‍ ഡോളറിന്‍റെ(ഏകദേശം 37 ലക്ഷത്തോളം രൂപ) പ്രാഥമിക സഹായം യുനിസെഫ് ഇന്ത്യ വഴി നല്‍കി.യുനിസെഫ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും കൂടുതല്‍ കൊവിഡ് സഹായം ഇന്ത്യക്കായി കണ്ടെത്തുന്നുണ്ട്.

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കാനും ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനും വാക‌്‌സിന്‍ വിതരണത്തിനും ഈ തുക ഉപയോഗിക്കും. ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച ആദ്യ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന കമ്മിന്‍സ് 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് കൈമാറി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദയനീയ പരാജയം; രാജി സന്നദ്ധത അറിയിച്ച്‌ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച്‌ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എല്‍ഡിഎഫ് 99 സീറ്റില്‍ വിജയിച്ചു തുടര്ഭരണം ഉറപ്പിച്ചപ്പോള്‍ യുഡിഎഫിന് 41 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

You May Like

Subscribe US Now