ഇന്ത്യയുടെ യശസ്സ്​ ഉയര്‍ത്തിയത്​ നരേന്ദ്ര മോദി : യോഗി ആദിത്യനാഥ്​

User
0 0
Read Time:3 Minute, 43 Second

ലഖ്​നോ: ഇന്ത്യയുടെ കീര്‍ത്തി ഉയര്‍ത്തിയത്​ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷമാണെന്നും അതിനുമുമ്ബ്​ അന്താരാഷട്ര വേദികളില്‍ ഇന്ത്യക്ക്​ ഒരു ബഹുമാനവും ലഭിച്ചിരുന്നില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. മോദി സര്‍ക്കാറിന്‍റെ ഏഴാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌​ സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

“പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ഉള്ളുപൊള്ളയായതും ആഭ്യന്തരപ്രശ്​നങ്ങള്‍ നിറഞ്ഞതുമായ ഒരു രാജ്യമാണ്​ മോദിക്ക്​ ലഭിച്ചത്​. തീവ്രവാദം, വിഘടനവാദം, അഴിമതി എന്നിവ അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു. ജാതിയു​ടെ പേരിലുള്ള അക്രമവും കലാപവും രാജ്യത്ത് സാധാരണ സംഭവങ്ങളായിരുന്നു. വികസനം കുറച്ച്‌ ആളുകളില്‍ മാത്രം ഒതുങ്ങി. രാജ്യത്ത് അരാജകത്വം നടമാടി. അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയോട് ഒരു ബഹുമാനവും ഉണ്ടായിരുന്നില്ല. എന്നാല്‍, മോദിയുടെ കീഴില്‍ എല്ലാ പദ്ധതികളുടെയും നേട്ടങ്ങള്‍ എല്ലാവര്‍ക്കും ലഭിച്ചു. പൗരന്മാര്‍ക്ക് എല്ലാ വിഭവങ്ങളിലും പദ്ധതികളിലും തുല്യ അവകാശം നല്‍കി. അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകള്‍, വിമാനത്താവളങ്ങള്‍, റെയില്‍‌വേ, എല്ലാം വികസിപ്പിച്ചു. ഹവായ് ചെരുപ്പ്​ ധരിക്കുന്നവരെ വരെ വിമാനത്തില്‍ കയറാന്‍ പ്രാപ്​തനാക്കിയത്​ മോദിയാണ്​” – യോഗി പറഞ്ഞു.

55 കൊല്ലം ഭരിച്ചവര്‍ രാജ്യത്തിന് ഒരു എയിംസ് നല്‍കിയപ്പോള്‍ മോദി 22 പുതിയ എയിംസ് രാജ്യത്തിന് സമ്മാനിച്ചെന്നും യോഗി അവകാശപ്പെട്ടു. കോവിഡ്​ പ്രതിസന്ധിയെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെയും ആദിത്യനാഥ് പുകഴ്ത്തി .

‘കഴിഞ്ഞ ഒരുവര്‍ഷമായി കോവിഡില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ്​ പ്രധാനമന്ത്രി. സാധാരണക്കാരുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കാന്‍ സഹായിച്ചു. മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയില്‍ പ്രധാനമന്ത്രി മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുകയെന്ന പ്രയാസകരമായ ദൗത്യം രാജ്യം അഭിമുഖീകരിച്ചു. അമേരിക്കയും ഇംഗ്ലണ്ടും പോലുള്ള ശക്തമായ രാജ്യങ്ങള്‍ കോവിഡിനെതിരെ പോരാടി പരാജയപ്പെട്ടപ്പോള്‍ ദൃഢനിശ്ചയത്തോ​ടെ ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തി. ഇന്ത്യയേക്കാള്‍ മികച്ച ആരോഗ്യ സൗകര്യങ്ങളുള്ള മറ്റ് വികസിത യൂറോപ്യന്‍ രാജ്യങ്ങളെ കൊറോണ വൈറസ് പരാജയപ്പെടുത്തി. ആളുകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള പുതിയ ഇന്ത്യ രണ്ട് വാക്സിനുകളാണ്​ വികസിപ്പിച്ചെടുത്തത്​ -യോഗി കൂട്ടിച്ചേര്‍ത്തു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്വിറ്ററിനെതിരെ പോക്‌സോ കേസെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി

ട്വിറ്ററിനെതിരെ പോക്‌സോ കേസെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളിലെ ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്നാണ് പരാതി. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍നിന്ന് കുട്ടികളെ വിലക്കണമെന്നും ആവശ്യം. ഐ.ടി മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അതേ സമയം പുതിയ ഐടി നിയമങ്ങള്‍ നടപ്പാക്കിയില്ലെന്ന ഹര്‍ജിയില്‍ ട്വിറ്ററിന് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. ജസ്റ്റിസ് രേഖ പാലിയുടെ സിംഗിള്‍ ബെഞ്ചാണ് ട്വിറ്ററിന് നോട്ടീസ് അയച്ചത്.

You May Like

Subscribe US Now