ഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഫൈസര്‍; 500 കോടി രൂപയുടെ സൗജന്യ മരുന്ന് വാഗ്ദാനം

User
0 0
Read Time:1 Minute, 48 Second

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് 500 കോടിയിലേറെ രൂപയുടെ സൗജന്യമരുന്നു വാഗ്ദാനം ചെയ്ത് പ്രമുഖ വാക്‌സീന്‍ നിര്‍മ്മാണ കമ്ബനിയായ ഫൈസര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് ചികിത്സയുടെ ഭാഗമാക്കിയ മരുന്നുകളാണു ലഭ്യമാക്കുക. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും ഫൈസറുമായി സഹകരിക്കുന്ന സര്‍ക്കാര്‍ ഇതരസംഘടനകള്‍ വഴിയുമാകും മരുന്നുവിതരണമെന്നു കമ്ബനി അറിയിച്ചു.

അതേസമയം, ഇന്ത്യയില്‍ ഫൈസര്‍ വാക്‌സീന്റെ ഉപയോഗാനുമതിയുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുകയാണെന്നു കമ്ബനി സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു. ഫൈസറിന്റെ അപേക്ഷ നേരത്തേ തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. ഉപകമ്ബനികള്‍ വഴിയല്ലാതെ നേരിട്ടു സര്‍ക്കാരുമായി ധാരണയുണ്ടാക്കാമെന്നാണു ഫൈസറിന്റെ നിലപാട്.

സഹായവുമായി ഇറ്റലി, ജര്‍മനി, യുഎസ്

കോവിഡ് വ്യാപനം നേരിടാന്‍ ഇന്ത്യയ്ക്ക് ഓക്‌സിജന്‍ പ്ലാന്റുകള്‍ ലഭ്യമാക്കി ഇറ്റലി. പ്ലാന്റുകളുമായി ഇറ്റലിയുടെ സേനാവിമാനം ഇന്നലെ ഡല്‍ഹിയിലിറങ്ങി. ഓക്‌സിജന്‍ നീക്കത്തിനാവശ്യമായ 4 കണ്ടെയ്‌നറുകള്‍ ജര്‍മനിയില്‍ നിന്നെത്തിച്ചു. യുഎസില്‍ നിന്ന് 1.25 ലക്ഷം ഡോസ് റെംഡിസിവിര്‍ മരുന്ന് ഞായറാഴ്ച രാത്രി ഇന്ത്യയിലെത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യോഗി ആദിത്യനാഥിന് ആയുസ് നാലു ദിവസം കൂടി മാത്രം; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് വീണ്ടും വധഭീഷണി

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അജ്ഞാതരില്‍ നിന്ന് വീണ്ടും വധഭീഷണി റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശ് പോലീസിന് വാട്സ്‌ആപ്പ് എമര്‍ജന്‍സി നമ്ബറായ ‘112 ലായിരുന്നു വധഭീഷണി അടങ്ങിയ സന്ദേശം. യോഗി ആദിത്യനാഥിന് ഇനി ആയുസ് നാല് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ’ എന്നായിരുന്നു സന്ദേശം. പറ്റുമെങ്കില്‍ നാല് ദിവസത്തിനകം തന്നെ അറസ്റ്റ് ചെയ്യാനും പോലീസിനോട് അദ്ദേഹം വെല്ലുവിളിച്ചിരുന്നു. അല്ലാത്തപക്ഷം അഞ്ചാം ദിവസം തന്നെ തന്റെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. […]

You May Like

Subscribe US Now